കോ​ൽ​ക്ക​ത്ത: ശാ​ര​ദ-റോ​സ് വാ​ലി അഴിമതി കേസുകളുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാറിന് സ്ഥാനചലനം.  ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി ഇദ്ദേഹത്തെ വെസ്റ്റ് ബംഗാൾ സർക്കാർ നിയമിച്ചു.

അ​ഞ്ചു ദി​വ​സ​ത്തെ സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജീ​വ് കു​മാ​ർ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.  മൂ​ന്നു വ​ർ​ഷ​മാ​യി രാ​ജീ​വ് കു​മാ​റാ​ണ് കോ​ൽ​ക്ക​ത്ത പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ. 1991 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നു​ജ് ശ​ർ​മ​യെ കൊൽക്കത്ത കമ്മിഷണറാക്കി.

രാജീവ് കുമാറിനെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സിബിഐ ചോദ്യം ചെയ്തത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുളള സിബിഐ ശ്രമം സംസ്ഥാന മുഖ്യമന്ത്രിയായ മമത ബാനർജി കൂടി രംഗത്തിറങ്ങി നിരുത്സാഹപ്പെടുത്തുകയായിരുന്നു. രാ​ജീ​വ് കുമാറിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി ഇദ്ദേഹത്തെ അ​റ​സ്റ്റ് ചെ​യ്യ​രുതെന്ന കർശന നിബന്ധനയും സിബിഐക്ക് മുന്നിൽ വച്ചിരുന്നു.

ശാ​ര​ദാ ചി​ട്ടി​ത്ത​ട്ടി​പ്പ് അന്വേഷിച്ച പ്ര​ത്യേ​ക സം​ഘത്തിന്റെ ത​ല​വ​നാ​യി​രു​ന്നു രാ​ജീ​വ് കു​മാ​ർ. എന്നാൽ കേസ് പിന്നീട് സിബിഐക്ക് വിട്ടപ്പോൾ പല രേഖകളും കാണാതായി. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ സിബിഐയുടെ നോട്ടീസുകളോട് അദ്ദേഹം പ്രതകരിക്കാതിരുന്നതോടെയാണ് കസ്റ്റഡിയിലെടുക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്.

കേസിൽ മുഖ്യപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും രേഖകൾ നശിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും രാജീവ് കുമാറാണെന്നാണ് സിബിഐയുടെ സംശയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook