ന്യൂഡല്‍ഹി: രാജധാനി, ശതാബ്ദി, ദുരന്തോ എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ ഉടനെ വര്‍ധിച്ചേക്കും. കാറ്ററിങ് സര്‍വിസ് നിരക്ക് പുനക്രമീകരിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകളും വര്‍ധിക്കുന്നത്.

ഐആര്‍ടിസിയുടെയും മെനു ആൻഡ് താരിഫ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മാറ്റം. ഈ ട്രെയിനുകളിലെ ടിക്കറ്റ് നിരക്കില്‍ കാറ്ററിങ് നിരക്കും ഉള്‍പ്പെടുന്നതാണ്.

Indian Railways change of t… by Express Web on Scribd

രാജധാനി, ശതാബ്ദി, ദുരന്തോ എക്‌സ്പ്രസ് ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസിലെ പുതുക്കിയ കാറ്ററിങ് നിരക്ക് ഇങ്ങനെ: രാവിലത്തെ ചായ 35 രൂപ, പ്രഭാത ഭക്ഷണം 140, ഉച്ചഭക്ഷണം/അത്താഴം 245, വൈകിട്ടത്തെ ചായ 140 രൂപ.

2 എസി, 3 എസി, സിസി എന്നിവയിലെ പുതുക്കിയ നിരക്ക്: രാവിലത്തെ ചായ 20 രൂപ, പ്രഭാത ഭക്ഷണം 105, ഉച്ചഭക്ഷണവും അത്താഴവും 185, വൈകിട്ടത്തെ ചായ 90 രൂപ.

ദുരന്തോ സ്ലീപ്പര്‍ ക്ലാസിലെ നിരക്ക്: രാവിലത്തെ ചായ 15 രൂപ, പ്രഭാതഭക്ഷണം 65, ഉച്ചഭക്ഷണം/അത്താഴം 120, വൈകിട്ടത്തെ ചായ 50 രൂപ. എല്ലാ നിരക്കുകളും ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook