scorecardresearch

പാൽ വാങ്ങാൻ ഹോസ്റ്റലിൽനിന്നും ഇറങ്ങി; റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം ഡാമിൽ

ഒക്ടോബർ 19 ന് രാവിലെ 11 മണിയോടെ പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ അജിത് അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്ന് മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ, അജിത് തിരിച്ചുവന്നില്ല

ഒക്ടോബർ 19 ന് രാവിലെ 11 മണിയോടെ പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ അജിത് അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്ന് മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ, അജിത് തിരിച്ചുവന്നില്ല

author-image
WebDesk
New Update
Ajith

അജിത്

ജയ്പൂർ: റഷ്യയിൽനിന്ന് കാണാതായ ഇന്ത്യൻ യുവാവിന്റെ മൃതദേഹം ഡാമിൽനിന്ന് കണ്ടുകിട്ടി. കാണാതായി 19 ദിവസങ്ങൾക്ക് ശേഷമാണ് മോസ്കോയിൽ നിന്ന് ഏകദേശം 1,151 കിലോമീറ്റർ കിഴക്കായി ഉഫയ്ക്ക് സമീപമുള്ള ഒരു ഡാമിൽനിന്നും 22 വയസുള്ള എംബിബിഎസ് വിദ്യാർത്ഥിയും രാജസ്ഥാൻ സ്വദേശിയുമായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടിയത്. 

Advertisment

2023 മുതൽ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് അജിത്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 19 ന് രാവിലെ 11 മണിയോടെ പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ അജിത് അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്ന് മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ, അജിത് തിരിച്ചുവന്നില്ല. മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നവംബർ 6 ന് മൃതദേഹം കണ്ടെത്തിയതായി കോളേജും വിദേശകാര്യ മന്ത്രാലയവും കുടുംബത്തെ അറിയിച്ചതായി അജിത്തിന്റെ അമ്മാവൻ രാജേന്ദ്ര സിങ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: ഓപ്പറേഷൻ പിംപിൾ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

റഷ്യൻ മെഡിക്കൽ ബോർഡിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കുടുംബം ഇപ്പോൾ കാത്തിരിക്കുകയാണ്. ഇത് 2-3 ദിവസം എടുക്കുന്ന ഒരു നടപടിക്രമമാണ്. "ഞങ്ങൾ ഇപ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം എപ്പോൾ നടത്തുമെന്നോ ഞങ്ങളുടെ കുട്ടിയുടെ മൃതദേഹം എപ്പോൾ തിരികെ ലഭിക്കുമെന്നോ അറിയില്ല. വസ്തു വിറ്റാണ് അവനെ റഷ്യയിലേക്ക് മാതാപിതാക്കൾ അയച്ചത്. അവരുടെ ഹൃദയം  തകർന്നിരിക്കുന്നു," അദ്ദേഹം പറഞ്ഞു.

Advertisment

"വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയം റഷ്യയിലെ ഇന്ത്യൻ എംബസിയുമായും റഷ്യൻ ഭരണകൂടവുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്," റഷ്യൻ എംബസിയിലെ ഉദ്യോഗസ്ഥരുമായി മന്ത്രാലയം സംസാരിച്ചതായി അൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാഗ്വാൻ പറഞ്ഞു.

Also Read: വന്ദേമാതരത്തിലെ പ്രധാന വരികൾ ഒഴിവാക്കി വിഭജനത്തിന്റെ വിത്തു പാകി: പ്രധാനമന്ത്രി

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര സിങ് വിദ്യാർത്ഥിയുടെ മൃതദേഹം തിരികെ കൊണ്ടുവരാൻ കേന്ദ്രത്തിന്റെ ഇടപെടലും സംഭവത്തിൽ അന്വേഷണവും ആവശ്യപ്പെട്ടു. “അജിത്തിന്റെ മൃതദേഹം ഡാമിൽ കണ്ടെത്തിയ വാർത്ത വളരെ ഞെട്ടിപ്പിക്കുന്നതാണ്. കുടുംബത്തിന് ഇത് വലിയ ദുഃഖത്തിന്റെ നിമിഷമാണ്; സംശയാസ്പദമായ സാഹചര്യത്തിൽ ഞങ്ങൾക്ക് ഒരു പ്രതീക്ഷയുള്ള കുട്ടിയെ നഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

Also Read: സർക്കാർ സ്ഥാപനങ്ങളിലും എഐ സാന്നിധ്യം; സുരക്ഷപ്രശ്‌നങ്ങൾ വർധിപ്പിക്കുന്നുവെന്ന് കണ്ടെത്തൽ

"അജിത്തിന്റെ മൃതദേഹം ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിനോടും വിദേശകാര്യ മന്ത്രി ജയ്ശങ്കറിനോടും അഭ്യർത്ഥിക്കുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർത്ഥിയുടെ ജീവൻ നഷ്മായത് വളരെ ഗൗരവത്തോടെ അന്വേഷിക്കണം," അദ്ദേഹം പറഞ്ഞു.

Read More: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: