കിഷൻഗഡ് (രാജസ്ഥാൻ): ബിയർ ബോട്ടിലുമായി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. രാജസ്ഥാനിലെ കിഷൻഗഡ് ജില്ലയിലെ ജയ്പൂർ-അജ്മേർ ഹൈവേയിലെ ടോൾ ബൂത്തിൽവച്ചാണ് ട്രക്ക് മറിഞ്ഞത്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കാണ് പരുക്കേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ടോൾ പ്ലാസയിലേക്ക് എത്തിയ എസ്യുവിന്റെ മുകളിലേക്ക് ട്രക്കിലുണ്ടായിരുന്ന ബിയർ ബോട്ടിലുകളും ഡ്രൈവറും വീഴുകയായിരുന്നു. അപകടത്തിൽ ടോൾ ബൂത്തിന് കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.
#WATCH A truck rams into toll plaza in Rajasthan's Kishangarh; One person was injured in the incident (21.09.2018) (Source: CCTV footage) pic.twitter.com/GcG8v3dIly
— ANI (@ANI) September 22, 2018
ട്രക്കിനു മുൻപേ ഒരു വാഹനം ഓവർടേക്ക് ചെയ്ത് ടോൾ ബൂത്തിലേക്ക് എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ