ന്യൂഡൽഹി: രാജസ്ഥാനിൽ ക്ഷേത്രപൂജാരിയെ തീകൊളുത്തി കൊന്നു. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം.
ക്ഷേത്ര പൂജാരിയുടെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. അമ്പത് വയസുള്ള ബാബു ലാല്‍ വൈഷ്ണവ് ആണ് കൊല്ലപ്പെട്ടത്.
ഭൂമിത്തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ പൂജാരിയെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം.
Read Also: പോയത് വസ്തു തർക്കം തീർക്കാൻ; ആരോപണങ്ങൾ നിഷേധിച്ച് പി.ടി തോമസ്
സംഭവത്തിനു പിന്നില്‍ അഞ്ച് അക്രമികള്‍ ഉണ്ടെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ബുക്ന ഗ്രാമത്തില്‍വച്ചാണ് പൂജാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പൂജാരിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവുകളാണെന്ന് ബിജെപി ആരോപിച്ചു.