ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാജസ്ഥാനില്‍ ബാലവിവാഹം നടത്താന്‍ സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി. സോജാത് നിയമസഭാ സീറ്റിലേക്ക് മത്സരിക്കുന്ന ശോഭാ ചൗഹാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ ബാലവിവാഹങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്ന് ശോഭ പറഞ്ഞു.
സോജാത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം. ദേവസി സമുദായത്തില്‍ പെട്ടവര്‍ ശോഭയോട് ഇതിനെ കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. തങ്ങള്‍ ബാലവിവാഹങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് ഇടപെടുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിനെ തുടര്‍ന്നാണ് ശോഭ വാഗ്ദാനം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
‘നമുക്ക് അധികാരം ഉണ്ട്, സംസ്ഥാന സര്‍ക്കാര്‍ നമുക്കൊപ്പമാണ്. ബാലവിവാഹത്തില്‍ പൊലീസിനെ ഇടപെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല,’ ശോഭ പറഞ്ഞു. ബാലവിവാഹങ്ങള്‍ ധാരാളമായി നടക്കുന്ന രാജസ്ഥാനില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുമ്പാഴാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം.