scorecardresearch

രാജസ്ഥാന്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനു മുന്നേറ്റം

കോണ്‍ഗ്രസിനു 863 വാര്‍ഡുകളിലും ബിജെപിയ്ക്കു 661 വാര്‍ഡുകളിലും വിജയം

കോണ്‍ഗ്രസിനു 863 വാര്‍ഡുകളിലും ബിജെപിയ്ക്കു 661 വാര്‍ഡുകളിലും വിജയം

author-image
WebDesk
New Update
Rajasthan municipal election results, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം, Rajasthan municipal election, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്,  Rajasthan, രാജസ്ഥാന്‍, Congress, BJP, BSP, IE Malyalam, ഐഇ മലയാളം

ജയ്പുര്‍: രാജസ്ഥാന്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. കോണ്‍ഗ്രസ് 961 വാര്‍ഡുകളില്‍ വിജയിച്ചു. ബിജെപിയ്ക്കു 737 വാര്‍ഡുകളില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. 386 വാര്‍ഡുകളില്‍ സ്വതന്ത്രരും 16 വാര്‍ഡുകളില്‍ ബിഎസ്പിയും മൂന്നു വാര്‍ഡുകളില്‍ സിപിഎമ്മും വിജയിച്ചു.

Advertisment

49 മുനിസിപ്പാലിറ്റികളില്‍ 23 എണ്ണത്തില്‍ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കി. ആറിടങ്ങളില്‍ ബിജെപിക്കാരാണു ഭരണം. 26,27 തിയതികളിലാണു ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്.

ജയ്സാല്‍മേര്‍, ബാരന്‍, ഹനുമാന്‍ഗഡ്, സിരോഹി, ബന്‍സാര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വിജയം കൈവരിച്ചപ്പോള്‍ ശ്രീ ഗംഗാ നഗര്‍, ആള്‍വാര്‍, പുഷ്‌കര്‍ എന്നിവിടങ്ങളിലെ മിക്ക സീറ്റുകളും ബിജെപി നേടി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ദയനീയ പരാജയത്തെത്തുടര്‍ന്നു വിമര്‍ശനം ഏറ്റുവാങ്ങിയ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനു വന്‍ ആശ്വാസം നല്‍കുന്നതാണു മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയം. മന്‍വാഡ നിയമസഭാ മണ്ഡലത്തില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയം നേടിയിരുന്നു.

Advertisment

സംസ്ഥാനത്തെ 24 ജില്ലകളിലെ 49 മുനിസിപ്പാലിറ്റികളിലെ 2105 വാര്‍ഡുകളിലേക്കു ശനിയാഴ്ചയാണു വോട്ടെടുപ്പ് നടന്നത്. മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 18 നഗര്‍ പരിഷത്തുകള്‍, 28 നഗരപാലികകള്‍ എന്നിവിടങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. 72 ശതമാനമായിരുന്നു പോളിങ്.

സര്‍ക്കാരിനു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണു തെരഞ്ഞെടുപ്പ് ഫലമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. തങ്ങള്‍ പ്രതീക്ഷച്ച ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

Congress Election Bjp Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: