ജയ്പൂര്‍: പൊതുസ്ഥലത്ത് മതിലില്‍ മൂത്രമൊഴിച്ച രാജസ്ഥാന്‍ മന്ത്രിയുടെ ചിത്രം വിവാദമാകുന്നു. അജ്മീറില്‍ നടന്ന ബിജെപിയുടെ റാലിക്കിടെ മന്ത്രി ശംഭു സിംഗ് ഖതേസറാണ് പൊതുസ്ഥലത്ത് മൂത്ര ശങ്ക തീര്‍ത്തത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്റര്‍ ഒട്ടിച്ച മതിലിന് കീഴെയാണ് മന്ത്രി മൂത്രം ഒഴിച്ചത്.

എന്നാല്‍ തന്റെ നടപടിയെ ന്യായീകരിച്ച് മന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് ‘പരമ്പരാഗതമായി പിന്തുടരുന്ന കാര്യമാണ്’ പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ എന്നാണ് മന്ത്രിയുടെ വാദം. കൂടാതെ പോസ്റ്ററിന് സമീപത്ത് അല്ല താന്‍ മൂത്രമൊഴിച്ചത് എന്നും ശംഭു സിംഗ് പറയുന്നു. ‘പ്രധാനമന്ത്രിയുടെ ശുചിത്വ പദ്ധതിയെ താന്‍ അവഗണിച്ചിട്ടില്ല. പൊതു സ്ഥലത്ത് മൂത്ര വിസര്‍ജനം നടത്തിയാലാണ് അസുഖങ്ങള്‍ വരുന്നത്. എന്നാല്‍ തുറസ്സായ ആളൊഴിഞ്ഞ സ്ഥലത്ത് നടത്തിയാല്‍ പ്രശ്‌നം ഇല്ല. ആളൊഴിഞ്ഞ സ്ഥലത്താണ് താന്‍ മൂത്രമൊഴിച്ചത് എന്നും ശംഭു സിംഗ് പറയുന്നു.

‘രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലായിരുന്നു. പരിപാടി നടക്കുന്ന വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഇല്ലായിരുന്നു. കിലോ മീറ്റര്‍ ദൂരം പോകാന്‍ തനിക്ക് സാധിക്കുമായിരുന്നില്ല. അതിനാലാണ് അവിടെ മൂത്രമൊഴിച്ചത് എന്നും ശംഭു സിംഗ് പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook