/indian-express-malayalam/media/media_files/2025/11/30/minister-madan-dilawar-2025-11-30-16-24-09.jpg)
ചിത്രം: എക്സ്
ജയ്പൂർ: ബാബറി മസ്ജിദ് തകർത്ത ദിവസമായ ഡിസംബർ 6 സ്കൂളുകളിൽ 'ശൗര്യ ദിവസ്' ആയി ആചരിക്കണമെന്ന ഉത്തരവ് രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. ഉത്തരവ് പുറത്തിറങ്ങി 12 മണിക്കൂറിനുള്ളിലാണ് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്.
സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷ നടക്കുന്നതിനാലാണ് ഉത്തരവ് പിൻവലിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 5, 6 തീയതികളിൽ പരീക്ഷകൾ ഉള്ളതിനാൽ ഈ ദിവസങ്ങളിൽ സ്കൂളുകളിൽ മറ്റു ആഘോഷങ്ങൾ നടത്താൻ സാധിക്കില്ലെന്നും അതിനാൽ 'ശൗര്യ ദിവസ്' ആഘോഷങ്ങൾ മാറ്റിവെക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Also Read: എസ്‌ഐആർ സമയപരിധി നീട്ടി; കേരളം അടക്കം 12 സംസ്ഥാനങ്ങൾക്ക് ബാധകം
നേരത്തെ, ഡിസംബർ 6-ന് സ്കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരങ്ങൾ, ചിത്രരചന, ദേശഭക്തി ഗാന മത്സരം തുടങ്ങിയവ സംഘടിപ്പിക്കാനായിരുന്നു നിർദേശം. കൂടാതെ, രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ സംഘടിപ്പിക്കാനും നിർദ്ദേശമുണ്ടായിരുന്നു.
Also Read: നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഇഡി
ഉത്തരവ് പിൻവലിച്ചെങ്കിലും 'ശൗര്യ ദിവസ്' ആചരിക്കാനുള്ള തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. രാമൻ ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണെന്നും രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുന്നത് കുട്ടികളിൽ ദേശസ്നേഹവും ദേശീയ ഐക്യവും വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് പിന്മാറ്റം. മദൻ ദിലാവർ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം പുറപ്പെടുവിക്കുന്ന പല ഉത്തരവുകളും നേരത്തെയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Read More: ഡിറ്റ് വ ചുഴലിക്കാറ്റ്; തമിഴ് നാട്ടിൽ അതീവജാഗ്രത, വിമാനസർവ്വീസുകൾ റദ്ദാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us