ജയ്പൂര്‍: കാര്‍ അപകടത്തില്‍ രാജസ്ഥാന്‍ ഭക്ഷ്യമന്ത്രി ബാബുലാല്‍ വര്‍മ്മയ്ക്ക് പരുക്ക്. അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് രാജേന്ദ്രപ്രസാദ് (43) അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. കോട്ട-ബരണ്‍ ദേശീയപാതയില്‍ വെച്ച് പോത്തിനെ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവറായ മോത്തിലാലിനും അപകടത്തില്‍ പരുക്കേറ്റു. വര്‍മ്മയെ മഹാറാവു ഭീം സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെ ബരണിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ കയറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ മന്ത്രിയെ പിന്തുടരുകയായിരുന്ന സുരക്ഷാ ജീവനക്കാരന്റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും പിഎ മരണപ്പെടുകയായിരുന്നു.

മന്ത്രിയുടെ വലതുകാലിനും നെഞ്ചിലുമാണ് പരുക്കേറ്റതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദികൃതര്‍ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മന്ത്രിയെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ