രാജസ്ഥാനിലെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ പണരഹിത ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിക്കാണ് വ്യാഴാഴ്ച തുടക്കം കുറിച്ചത്.
മുഖ്യമന്ത്രി അശോക് ഗെലോട്ട് 2020-21 സംസ്ഥാന ബഡ്‌ജറ്റിൽ അവതരിപ്പിച്ച പദ്ധതിയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി രാജസ്ഥാൻ. ഈ പദ്ധതിയിലൂടെ രാജസ്ഥാനിലെ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
#Rajasthan has become the first state in the country, where each family will get a health insurance of Rs. 5 lakh each year. People can get registered and be assured of cashless treatment.
— Ashok Gehlot (@ashokgehlot51) April 1, 2021
Read Also: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ചു
”എല്ലാ കുടുംബങ്ങൾക്കും ഓരോ വർഷവും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി രാജസ്ഥാൻ, എല്ലാവർക്കും രജിസ്റ്റർ ചെയ്ത് പണരഹിത ചികിത്സ ഉറപ്പിക്കാം” മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ചികിത്സാ സഹായം ഉറപ്പാക്കുന്നതിനുള്ള വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണരഹിത ചികിത്സക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ സംസ്ഥാനത്ത് ആരംഭിച്ചുവെന്നും ഗെലോട്ട് പറഞ്ഞു.