Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

“ഞാനൊരു ശിവഭക്തന്‍, ഇത് എന്റെ ആത്മാവിന്റെ ശബ്ദം”; പശുവിനെ ദേശീയമൃഗമാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ജസ്റ്റിസ്

രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസായി വിരമിക്കുന്ന ദിവസമാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്

ജയ്‌പൂർ: രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസായി വിരമിക്കുന്ന ദിവസമാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്.
ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നുമാണ് ജസ്റ്റിസ് ശര്‍മ്മയുടെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത്. ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. “ഞാനൊരു ശിവഭക്തനാണ്. ഇത് എന്റെ ആത്മാവിന്റെ ശബ്ദമാണ്. ഞാനും പശുവിനെ ബഹുമാനിക്കുന്നുണ്ട്”, എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുരാജ്യമായ നേപ്പാള്‍ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലികളെ പരിപാലിച്ചും കൃഷി ചെയ്തും ശക്തി പ്രാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജസ്റ്റിസ് ശര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ച് വ്യക്തമാക്കി.

Read More:’ബ്രഹ്മചാരി’ ആയത് കൊണ്ടാണ് മയിലിനെ ദേശീയ പക്ഷി ആക്കിയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്‍ജി
പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് അറിയിച്ചത്. കന്നുകാലി നിയന്ത്രണം സംബന്ധിച്ച് രാജസ്ഥാനിൽ നിലവിലുളള നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

ഈ ഹർജി പരിഗണിക്കവേയാണ് കോടതി കേന്ദ്രസർക്കാരിനു മുൻപാകെ ചില ശുപാർശകൾ വച്ചത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും ഗോവധം നടത്തുന്നവർക്കുളള ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നുമാണ് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. രാജസ്ഥാനിൽ ഗോവധം കുറ്റകരമാണ്.

മൂന്നു വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന നിയമമാണ് ഇപ്പോഴുളളത്. ഇത് ജീവപര്യന്തമായി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കശാപ്പ് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുളള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajasthan hc judge and shiva devotee suggests life term for cow slaughter

Next Story
കുൽഭൂഷൺ ജാദവ് കേസ് വാദിക്കാൻ പാക്കിസ്ഥാൻ പ്രമുഖ വക്കീലിനെ നിയോഗിച്ചുKulbhushan Jadhav, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com