ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ മുസ്‌ലിം തൊ​ഴി​ലാ​ളി​യെ വെ​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം ജീ​വ​നോ​ടെ ക​ത്തി​ച്ച് വീഡിയോ പുറത്ത് വിട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പ്ര​ശം​സി​ച്ച് ബി​ജെ​പി എം​പി​മാ​രും എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ട്ട വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ. എം​പി രാ​ജ്സ​മ​ന്ദ് ഹ​രി​ഓം സിം​ഗ് റാ​ത്തോ​ഡ്, എം​എ​ൽ​എ കി​ര​ണ്‍ മ​ഹേ​ശ്വ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ലാ​ണ് കൊ​ല​പാ​ത​കി​യാ​യ ശം​ഭു​ലാ​ൽ റൈ​ഗ​റി​നെ പ്ര​ശം​സി​ക്കു​ന്ന​ത്.

സ്വ​ച്ഛ് രാ​ജ്സ​മ​ന്ദ്, സ്വ​ച്ഛ് ഭാ​ര​ത് എ​ന്നാ​ണു ഗ്രൂ​പ്പി​ന്‍റെ പേ​ര്. ലൗ ​ജി​ഹാ​ദി​ക​ൾ ജാഗ്രത പാ​ലി​ക്കൂ, ശം​ഭു​ലാ​ൽ ഉ​ണ​ർ​ന്നു, ജ​യ് ശ്രീ​റാം എ​ന്നാ​യി​രു​ന്നു ഗ്രൂ​പ്പി​ലെ​ത്തി​യ ഒ​രു സ​ന്ദേ​ശം.

ശംഭുലാലിന് വേണ്ടി വക്കീൽ ഹാജരാകുന്നതിനെ പ്രശംസിച്ചാണ് മറ്റൊരു മെസ്സേജ്. ‘സുഖ്ദേവ് ശംഭുവിനായി പൊരുതും, അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കും. ഒരു വക്കീൽ നിങ്ങളെ പോലായിരിക്കണം. ജയ് മേവാർ, ജയ് മാവ്ലി. അഡ്വക്കേറ്റ് സുഖ്ദേവ് ഉജ്ജ്വൽ മാവ്ലി പണം പറ്റാതെ പോരാടും’ എന്നാണ് അടുത്ത സന്ദേശം.

ഉദയ്പൂർ ജില്ലയിലെ മാവ്ലി എന്ന പ്രദേശത്തു നിന്നുള്ള വക്കാലാണ് സുഖ്ദേവ് ഉജ്ജ്വൽ. എന്നാൽ ഈ സന്ദേശത്തിൽ പറയുന്ന കാര്യം സുഖ്ദേവ് നിഷേധിച്ചു. താൻ ശംഭുലാലിനായി ഹാജരാകുമെന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്നാണ് സുഖ്ദേവ് പറയുന്നത്.

അതേസമയം ഗ്രൂപ്പിലെത്തിയ സ​ന്ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലെ​ന്നാ​ണ് എം​പി റാ​ത്തോ​ഡി​ന്‍റെ വാ​ദം. എം.എൽ.എ. കി​ര​ണ്‍ മ​ഹേ​ശ്വ​രി​യും സം​ഭ​വം നി​ഷേ​ധി​ച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ മാല്‍ദയില്‍ നിന്ന് കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്രാസുൽ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അഫ്രാസുലിനെ അടിച്ചുവീഴ്ത്തിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.അഫ്രാസുൽ തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോവില്‍ കാണാം.

ലൗവ് ജിഹാദ് ആരോപിച്ച് അഫ്രാസുൽ എന്ന തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയത് തന്നെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന വാദം നിഷേധിച്ച് പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. തനിക്ക് കൊലപാതകിയുമായി ഒരു ബന്ധവുമില്ലെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദു സഹോദരിയെ ലൗവ് ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതിയുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook