സചിന്‍ പൈലറ്റും അശോക് ഗഹ്ലോട്ടും കൂടിക്കാഴ്ച്ച നടത്തി; നാളെ നിയമസഭയില്‍ അവിശ്വാസ പ്രമേയം നേരിടും

നിയമസഭാ സമ്മേളനത്തില്‍ ബിജെപി ഗഹ്ലോട്ട് മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയ

Rajasthan politicals crisis, രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി, Ashok Gehlot Sachin Pilot, അശോക് ഗഹ്ലോട്ട് സചിന്‍ പൈലറ്റ്, Rajasthan BJP no confidence motion, രാജസ്ഥാന്‍ ബിജെപി അവിശ്വാസ പ്രമേയം, Rajasthan Assembly session, രാജസ്ഥാന്‍ നിയമസഭാ സമ്മേളനം, രാജസ്ഥാന്‍ ബിജെപി കുതിരക്കച്ചവടം, iemalayalam, ഐഇമലയാളം

ഒരു മാസത്തോളം നീണ്ട ആഭ്യന്തര ഗ്രൂപ്പ് വഴക്കുകള്‍ക്കുശേഷം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് ജയ്പൂരിലെ ഗഹ്ലോട്ടിന്റെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

18 എംഎല്‍എമാരുമായി ചേര്‍ന്ന് അശോക് ഗഹ്ലോട്ടിനെതിരെ വിമത പ്രവര്‍ത്തനം നടത്തിയ സചിന്‍ പൈലറ്റ് വെടിനിര്‍ത്തലിന് തയ്യാറായിരുന്നു. അതേസമയം, വെള്ളിയാഴ്ച ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ ബിജെപി ഗഹ്ലോട്ട് മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയ പറഞ്ഞു. ജയ്പൂരില്‍ വ്യാഴാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

സംസ്ഥാനത്ത് കൊറോണവൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും ഖട്ടാരിയ വാര്‍ത്താ ഏജന്‍സിയായ പിടിഐ പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രത്യേക ഓപ്പറേഷന്‍സ് സംഘം അറസ്റ്റ് ചെയ്തവരും ബിജെപിയുമായുള്ള ബന്ധം തെളിയിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതെല്ലാം ഞങ്ങള്‍ പ്രമേയത്തില്‍ പറയും, ഖട്ടാരിയ പറഞ്ഞു.

കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ചുവെങ്കിലും പാര്‍ട്ടിയിലെ അവസ്ഥ നല്ല സ്ഥിതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ഓരോ വഴിക്ക് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: രോഗവ്യാപനം അതിശക്തമാകും; പ്രതിദിനം 10000നും 20000നും ഇടയിൽ കേസുകൾക്ക് സാധ്യത: ആരോഗ്യമന്ത്രി

വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ നിയമസഭ പ്രത്യേക സമ്മേളനം തുടങ്ങുന്നത്.

എംഎല്‍എമാരായ ഭന്‍വര്‍ ലാല്‍ ശര്‍മ്മയുടേയും വിശ്വേന്ദ്രയുടേയും സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. ഗഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

പ്രതിസന്ധി അടഞ്ഞ അധ്യായമാണെന്ന നിലപാടിലാണ് പാര്‍ട്ടി. ഈ എംഎല്‍എമാര്‍ സംസ്ഥാന സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്നും കോവിഡ്-19, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെ പോരാടുമെന്നും പാര്‍ട്ടി പറയുന്നു.

ജനങ്ങളുടെ വിജയമായിട്ടാണ് ഗഹ്ലോട്ട് വിമത എംഎല്‍എമാരുടെ തിരിച്ച് വരവിനെ വിശേഷിപ്പിച്ചത്.

Read in English: Rajasthan: Gehlot, Pilot meet for first time after truce; BJP to move no-confidence motion against Cong govt tomorrow

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajasthan gehlot pilot meet for first time after truce

Next Story
ഇഐഎ 2020 ഉടൻ പിൻവലിക്കണമെന്ന് രാഹുലും സോണിയയുംEIA 2020, EIA 2020 draft, protests against EIA 2020, sonia gandhi on EIA 2020, rahul gandhi on EIA 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com