/indian-express-malayalam/media/media_files/uploads/2023/09/Rajasthan.jpg)
പൈലറ്റ് - ഗെലോട്ട് തര്‍ക്കം പൂര്‍ണമായും പരിഹരിച്ചോ? രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ തന്നെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ ഔദ്യോഗികമായി പരിഹരിച്ചെങ്കിലും മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയായി മാറിയേക്കാം.
കഴിഞ്ഞയാഴ്ച, സവായ് മധോപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും ഗെലോട്ടിന്റെ ഉപദേഷ്ടാവുമായ ഡാനിഷ് അബ്രാര്‍ സ്വന്തം മണ്ഡലത്തില്‍ എതിര്‍ സ്വരങ്ങള്‍ നേരിട്ടു. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുജ്ജര്‍ സമുദായം ആരാധിക്കുന്ന ദേവനാരായണ്‍ ഭഗവാനെ ആദരിക്കുന്ന പരിപാടിയില്‍ സച്ചിന്‍ പെലറ്റിനെ ഒറ്റിക്കൊടുത്തവരെ വെടിവയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയിരുന്നു. ഡാനിഷ് അബ്രാര്‍ വേദിയിലിരിക്കെയാണ് സദസ്സില്‍ നിന്ന് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഗെലോട്ടും പൈലറ്റിന്റെ വിശ്വസ്തരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരമാവധി ശ്രമിച്ചിട്ടും മുന്‍ ഉപമുഖ്യമന്ത്രി(സച്ചിന്‍ പൈലറ്റ്)സര്‍ക്കാരിനെതിരായ പരസ്യവിമര്‍ശനം നിര്‍ത്തിയിട്ടും വിഭാഗീയത ശക്തമാണെന്ന് അബ്രാറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നു.
2020 ജൂലൈയിലെ പാര്‍ട്ടിയുടെ ആഭ്യന്തര പ്രതിസന്ധിയില്‍ നിന്നാണ് അബ്രാറിനെതിരായ വിരോധം പുറത്തുവന്നത്. ഗെലോട്ടിനെതിരെ വിമത നീക്കം നടത്തി, ഹരിയാനയിലെ മനേസറിലും പിന്നീട് ഡല്‍ഹിയിലും പൈലറ്റ് വിശ്വസ്തരായ 18 എംഎല്‍എമാരുമായി ഒരു മാസത്തിലധികം ക്യാമ്പ് ചെയ്തത് പാര്‍ട്ടിയിലെ ആഭ്യന്തര പ്രതിസന്ധിയിലേക്ക് എത്തിച്ചു.
അബ്രാര്‍, ചേതന്‍ ദുഡി, രോഹിത് ബൊഹ്റ എന്നി എംഎല്‍എമാതെ പൈലറ്റിനോട് അടുപ്പമുള്ളവരായാണ് ആദ്യം കണ്ടത്. കൂടുതല്‍ എംഎല്‍എമാര്‍ പൈലറ്റിനൊപ്പം നിന്നെങ്കിലും ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി മുഖ്യമന്ത്രിയും മറ്റംഗങ്ങളും ബോധ്യപ്പെടുത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അബ്രാര്‍, ദുഡി, ബൊഹ്റ എന്നീ ത്രയങ്ങളും ഈ എംഎല്‍എമാരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഊഹിക്കപ്പെടുന്നു. പ്രതിസന്ധികള്‍ക്കിടയില്‍, അവര്‍ ഗെലോട്ടിന്റെ വസതിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു, ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയില്‍ തങ്ങള്‍ അവിഭാജ്യ പങ്ക് വഹിച്ചതായി സൂചിപ്പിച്ചു.
'വ്യക്തിപരമായ കാരണങ്ങളാലാണ്'' തങ്ങള്‍ ഡല്‍ഹിയിലേക്ക് പോയതെന്നും കോണ്‍ഗ്രസിന്റെ വിശ്വസ്തരായി തുടരുമെന്നും എംഎല്‍എമാര്‍ പറഞ്ഞു. ആദ്യം പൈലറ്റിന്റെ പക്ഷം ചേര്‍ന്ന് അവസാന നിമിഷം മറുപക്ഷം ചാടിയതായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മാധ്യമങ്ങളെ അവര്‍ കുറ്റപ്പെടുത്തി. സംഭവങ്ങളുടെ കൃത്യമായ ക്രമത്തെ കുറിച്ചും അവരുടെ പങ്കിനെ കുറിച്ചും മൂവരും വാചാലരായെങ്കിലും, ഗെഹ്ലോട്ട് പലപ്പോഴും പരസ്യമായി നന്ദി പറയുന്നത് മുഖ്യമന്ത്രി വിഭാഗത്തെ സഹായിച്ചുവെന്ന് സൂചിപ്പിക്കുന്നു.
2021-ല്‍ അബ്രാറിനെ ഗെലോട്ടിന്റെ ഉപദേശകനായി നിയമിച്ചു. മെയ് മാസത്തില്‍, ഗെലോട്ട് വീണ്ടും മൂവരെയും പ്രശംസിക്കുകയും അവരുടെ വിശ്വസ്തതയ്ക്ക് പാര്‍ട്ടിക്ക് അവരെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തു. ഈ മൂന്ന് എംഎല്‍എമാരും കൃത്യസമയത്ത് എന്നെ പിന്തുണച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയായി ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കില്ലായിരുന്നുവെന്നാണ് ഗെഹ്‌ലോട്ട് പറഞ്ഞത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൈലറ്റിന്റെ പ്രയത്നങ്ങളാണ് അബ്രാറിന് സ്വന്തം മണ്ഡലത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് എന്നത് കോണ്‍ഗ്രസ്സിനെ ആശങ്കയിലാഴ്ത്താന്‍ സാധ്യതയുണ്ട്.
ദൗസ ജില്ല പൈലറ്റ് കുടുംബത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രമായിരുന്നപ്പോള്‍, മേഖലയിലെ മറ്റ് ജില്ലകളില്‍ ഗുജ്ജര്‍, മീന സമുദായങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. രണ്ട് സമുദായങ്ങളെയും പരമ്പരാഗത എതിരാളികളായി കണക്കാക്കുന്നുണ്ടെങ്കിലും, മീന സമുദായത്തില്‍ അടിത്തറ സൃഷ്ടിക്കാനും പൊതുവെ ബിജെപി അനുഭാവികളായി കാണുന്ന ഗുജ്ജറുകളുടെ പിന്തുണ നിലനിര്‍ത്താനും പൈലറ്റിന് കഴിഞ്ഞു. നിലവില്‍ നാല് നിയമസഭാ മണ്ഡലങ്ങളുള്ള സവായ് മധോപൂരില്‍ ബിജെപിക്ക് ഒരു സീറ്റുപോലുമില്ല. 2018ല്‍ കിഴക്കന്‍ രാജസ്ഥാനിലെ ഭരത്പൂര്‍, ദൗസ, ധോല്‍പൂര്‍, കരൗലി, സവായ് മധോപൂര്‍ ജില്ലകളില്‍ ആകെ 24 നിയമസഭാ മണ്ഡലങ്ങളുള്ള ഒരു സീറ്റില്‍ മാത്രമാണ് ബിജെപി വിജയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.