ന്യൂഡൽഹി: കൂറുമാറ്റ നിയമപ്രകാരം സ്പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സച്ചിൻ പൈലറ്റും 18 വിമത എംഎൽഎമാരും നൽകിയ കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹൈക്കോടതി നിർദേശം സ്റ്റേ ചെയ്യണമെന്ന നിയമസഭാ സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതിക്കു നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നും സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായ്, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും ഒപ്പമുള്ള വിമത എംഎൽഎമാര്‍ക്കുമെതിരെ നടപടിയെടുക്കുന്നത് 24-ാം തിയ്യതി വരെ തടഞ്ഞ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്പീക്കര്‍ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിലാണ് നിർദേശം. ജനാധിപത്യത്തിൽ വിയോജിപ്പിന്റെ സ്വരം വിലക്കാനാകില്ലെന്ന് സുപ്രീം കോടതി സ്പീക്കറോട് പറഞ്ഞു.

“ഇത് അത്ര ചെറിയ കാര്യമല്ല, അവർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. എം‌എൽ‌എമാർക്കെതിരായ അയോഗ്യത നടപടി അനുവദനീയമാണോ അല്ലയോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു,”എന്നും കോടതി പറഞ്ഞു.

സച്ചിൻ പൈലറ്റിനും 18 വിമത കോൺഗ്രസ് എം‌എൽ‌എകൾക്കുമെതിരെ അയോഗ്യത നടപടികൾ ആരംഭിച്ചതിനുള്ള കാരണം എന്താണെന്ന് സുപ്രീം കോടതി സ്പീക്കറോച് ചോദിച്ചു. “എന്ത് അടിസ്ഥാനത്തിലാണ് അയോഗ്യത നടപടി കൈക്കൊണ്ടത്?” “എം‌എൽ‌എമാർ പാർട്ടി മീറ്റിംഗിൽ പങ്കെടുത്തില്ല, അവർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അവർ ഒരു ഹരിയാനയിലെ ഹോട്ടലിലാണ്, ആശയവിനിമയം നടത്തുന്നില്ല, സ്വന്തം പാർട്ടിക്കെതിരെ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടു,” എന്നീ കാരണങ്ങൾ കൊണ്ടാണ് അയോഗ്യരാക്കാനുള്ള നടപടി കൈക്കൊണ്ടതെന്ന് സ്പീക്കർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീം കോടതിയിൽ അറിയിച്ചു.

Read More: ബിജെപിയിൽ ചേർന്ന് 24 മണിക്കൂറിനകം രാജിവച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോൾ താരം

എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി അനുവദനീയമാണെങ്കിലും അല്ലെങ്കിലും ഈ ഘട്ടത്തിൽ അതേക്കുറിച്ച് ഒന്നും പറയാനാകില്ലെന്ന് സിബൽ പറഞ്ഞു.

“അവർക്കെതിരെ ആരോപണങ്ങൾ ഉണ്ട്. അവർ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ ഒന്നിനും മറുപടി തരാത്തത്? അവർക്ക് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയിൽ വന്ന് വിശദീകരിക്കട്ടെ. അവരാണ് വിശദീകരണം നടത്തേണ്ടത്. എനിക്ക് ഒന്നും പറയാൻ സാധിക്കില്ല, എന്നോട് എന്തെങ്കിലും ചെയ്യണം എന്ന് പറയാൻ ഹൈക്കോടതിയ്ക്കും സാധിക്കില്ല.”

സ്പീക്കർ നടപടി എടുക്കുന്നത് വരെ കോടതിക്ക് ഇടപെടാനാകില്ലെന്നും നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതിക്ക് സ്പീക്കറോട് ആവശ്യപ്പെടാനാകില്ലെന്നും കബിൽ സിബൽ കോടതിയിൽ വാദിച്ചു. സ്പീക്കർ നടപടി എടുക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ സമയം നീട്ടി നൽകിയതും ഭരണഘടന വിരുദ്ധമാണെന്നും സിബൽ വ്യക്തമാക്കി.

Read in English: Rajasthan crisis Live Updates

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook