/indian-express-malayalam/media/media_files/uploads/2018/12/Nehru-and-Gandhiji.jpg)
ജയ്‌പൂർ: വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളിൽ നിന്ന് രാജസ്ഥാനിലെ മുൻ ബിജെപി സർക്കാർ ഒഴിവാക്കിയ ഗാന്ധിജിയെയും നെഹ്റുവിനെയും കോൺഗ്രസ് സർക്കാർ തിരികെ കൊണ്ടുവരും. വസുന്ധരരാജെ സിന്ധ്യ സർക്കാറെടുത്ത തീരുമാനത്തെ അതേപടി മാറ്റി പാഠപുസ്തകങ്ങളിൽ ദേശീയ സ്വാതന്ത്ര്യസമരത്തെ കുറിച്ചുളള പാഠഭാഗങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം.
രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദസ്താശ്രയാണ് ഇക്കാര്യത്തിലെ നിലപാടറിയിച്ചത്. ഇതിനായി പാഠഭാഗങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് പരിശോധിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ബിജെപി സർക്കാർ വിതരണം ചെയ്ത പാഠപുസ്കങ്ങളും പഠനോപകരണങ്ങളും സംബന്ധിച്ച് ആഴത്തിലുളള പരിശോധനയാണ് കോൺഗ്രസ് സർക്കാർ നടത്തുന്നത്. ഇതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ഉൾപ്പെടുത്തി പ്രത്യേക സമതിക്കും രൂപം നൽകിയിട്ടുണ്ട്.
ബിജെപി 2013 ൽ അധികാരത്തിലേറിയ ശേഷം ക്രമേണ പാഠഭാഗങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയായിരുന്നു. വിവിധ ക്ലാസുകളിലെ ചരിത്ര പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയത്. 2016 ൽ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിനെ തീർത്തും ഒഴിവാക്കി.
ഇതിന് പുറമെ, സരോജിനി നായിഡു, മദന്‍ മോഹന്‍ മാളവ്യ തുടങ്ങി ദേശീയ രാഷ്ട്രീയത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി നേതാക്കളുടെ പേരുകളും ഒഴിവാക്കി. രാഷ്ട്രപിതാാവ് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. അതിരൂക്ഷമായ എതിർപ്പുകൾ ഈ തീരുമാനത്തിനെതിരെ ഉയർന്നിരുന്നുവെങ്കിലും സർക്കാർ തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. അതിനാലാണ് അധികാരത്തിലേറിയ ഉടൻ തന്നെ പാഠഭാഗങ്ങൾ പരിഷ്കരിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us