scorecardresearch

'നിങ്ങളോട് ചോദിച്ചത് 10 ദിവസം, ഇതാ രണ്ട് ദിവസം കൊണ്ട് കാർഷിക കടം എഴുതി തളളുന്നു'; രാഹുല്‍ ഗാന്ധി

ഇതിലൂടെ കോൺഗ്രസ് അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും കാർഷിക കടങ്ങൾ എഴുതി തളളി

ഇതിലൂടെ കോൺഗ്രസ് അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും കാർഷിക കടങ്ങൾ എഴുതി തളളി

author-image
WebDesk
New Update
'നിങ്ങളില്ലായിരുന്നുവെങ്കില്‍...'; അധ്യാപക ദിനത്തില്‍ രാഹുലിന്റെ നന്ദി ട്രോളന്മാര്‍ക്കും എതിരാളികള്‍ക്കും

ജയ്‌പൂർ: മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കാർഷിക കടങ്ങൾ എഴുതി തളളാൻ രാജസ്ഥാനും തീരുമാനിച്ചു. അശോക് ഗെഹ്ലോട്ടും, സച്ചിൻ പൈലറ്റും അധികാരമേറ്റ ശേഷമാണ് തീരുമാനം. രണ്ട് ലക്ഷം രൂപ വരെയുളള കാർഷിക കടങ്ങളാണ് എഴുതി തളളിയത്. ജനങ്ങളോട് ചോദിച്ചത് 10 ദിവസമാണെന്നും എന്നാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ വായ്പ എഴുതി തളളിയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Advertisment

സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാരിന് 18000 കോടിയുടെ അധിക ബാധ്യതയാണ് ഇതിലൂടെ വരുന്നത്.  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ വാഗ്ദാനം പാലിച്ചാണ് കമല്‍നാഥ് സർക്കാർ മധ്യപ്രദേശിൽ കൈയ്യടി വാങ്ങിയത്. സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ വച്ച് തന്നെ അദ്ദേഹം കാർഷിക കടാശ്വാസ ഉത്തരവിൽ ഒപ്പിട്ടു.

ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും 2018 മാര്‍ച്ച് 31 ന് മുമ്പായി ലോണ്‍ എടുത്തിട്ടുള്ള കര്‍ഷകരുടെ കടമാണ് എഴുതി തളളിയത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് ലക്ഷം രൂപവരെയുള്ള കര്‍ഷക കടം എഴുതിത്തള്ളുമെന്ന്.

ഛത്തീസ്‌ഗഡിലെ കാർഷിക കടങ്ങളും എഴുതി തളളും. മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാദൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.  രണ്ട് ലക്ഷം രൂപ വരെയുളള വായ്പകളാവും ഇവിടെയും എഴുതി തളളുക. വാഗ്ദാനങ്ങള്‍ നിറവേറ്റുകയും ജനങ്ങളുടെ ആഗ്രഹത്തിനും പ്രതീക്ഷകള്‍ക്കും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറായിരിക്കും ഛത്തീസ്ഗഢിലേതെന്ന് ഭൂപേഷ് ബാഗല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment
Congress Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: