ജയ്‌പൂർ: സംസ്ഥാനത്ത് സർക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിർണ്ണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. മുൻ മുഖ്യമന്ത്രി അശോഖ് ഗെഹ്‌ലോട്ടും പിസിസി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. കേവല ഭൂരിപക്ഷം ലഭിക്കാൻ വിമത എംഎൽഎമാരെ ഒപ്പം കൂട്ടുക, മുഖ്യമന്ത്രിയെ നിശ്ചയിക്കുക, ഘടകക്ഷികളുടെ പിന്തുണ തേടുക എന്നീ വിഷയങ്ങളിൽ കൂട്ടായി തീരുമാനം എടുക്കാനാവും കോൺഗ്രസ് ശ്രമം.

തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നും കോൺഗ്രസ് തൂത്തുവാരുമെന്നുമായിരുന്നു പ്രവചനം. എന്നാൽ 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നക്കം തൊടാൻ കോൺഗ്രസിനായില്ല.

ആകെ 99 സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. ബിഎസ്‌പി ആറ് സീറ്റിലും സിപിഎം രണ്ട് സീറ്റിലും രാഷ്ട്രീയ ലോക്‌താന്ത്രിക് പാർട്ടി മൂന്ന് സീറ്റിലും ഭാരതീയ ട്രൈബൽ പാർട്ടി രണ്ട് സീറ്റിലും വിജയിച്ചു. കോൺഗ്രസ് വിമതരടക്കം 13 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

സുരക്ഷിതമായ ഭൂരിപക്ഷത്തിനുള്ള പിന്തുണ ഇതിനകം കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്‌പിയുമായി സഖ്യം സ്ഥാപിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇക്കാര്യത്തിൽ മായാവതിക്കും അനുകൂല നിലപാടാണ്. അതേസമയം രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി ഇന്നലെ തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

rajasthan elections congress wins, congress win rajasthan, rajasthan cm congress, sachin pilot, ashok gehlot, സച്ചിൻ പൈലറ്റ്, അസോക് ഗെഹ്ലോട്ട്, രാജസ്ഥാൻ മുഖ്യമന്ത്രി, രാജസ്ഥാൻ അസംബ്ലി തിരഞ്ഞെടുപ്പ് ഫലം, രാജസ്ഥാൻ, rajasthan cm, indian express news

രാജസ്ഥാനിലെ സീറ്റ് നിലയും വോട്ട് നിലയും

സംസ്ഥാനത്ത് ബിജെപിക്ക് 73 സീറ്റിലാണ് വിജയിക്കാനായത്. അതിനാൽ തന്നെ രാജസ്ഥാൻ കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിക്കുന്നില്ല. കേവല ഭൂരിപക്ഷമായ 101 തികയ്ക്കാന്‍ കോണ്‍ഗ്രസിന് രണ്ട് പേരുടെ പിന്തുണ കൂടി മതി. രാവിലെ പതിനൊന്നിന് ജയ്പൂരിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് നിയമസഭാംഗങ്ങളുടെ യോഗം.

സംസ്ഥാനത്ത് ആകെ 13 സ്വതന്ത്രർ വിജയിച്ചതിൽ എട്ട് പേരും കോണ്‍ഗ്രസ് വിമതരാണ്. ഇവരിൽ 5 പേരുടെയും പിന്തുണ പാർട്ടി ഉറപ്പാക്കി.  മുഖ്യമന്ത്രി സ്ഥാനത്ത് സച്ചിന്‍ പൈലറ്റ് വരണമെന്നാണ് പ്രവര്‍ത്തകര്‍കര്‍ക്കിടയില്‍‌ ശക്തമായ അഭിപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook