scorecardresearch

ഉത്തരേന്ത്യയിൽ അതിരൂക്ഷമായ പൊടിക്കാറ്റും ഇടിമിന്നലും; യുപിയും രാജസ്ഥാനും ദുരിതക്കയത്തിൽ; 109 പേർ മരിച്ചു

മൂന്ന് ജില്ലകളിൽ ദുരന്തം വിതച്ച് കാറ്റിന്റെ കൊലക്കളി; മരണസംഖ്യ ഉയർന്നേക്കും

മൂന്ന് ജില്ലകളിൽ ദുരന്തം വിതച്ച് കാറ്റിന്റെ കൊലക്കളി; മരണസംഖ്യ ഉയർന്നേക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajasthan, Rajasthan dust storm, Vasundhara Raje, Rajasthan rains, Rajasthan deaths, Rajasthan storm, Indian Express

ജയ്‌പൂർ:  ഉത്തരേന്ത്യയിൽ രാജസ്ഥാനിലും ഉത്തർപ്രദേശിലുമായി വീശിയടിച്ച രൂക്ഷമായ പൊടിക്കാറ്റിൽ  109 പർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയാണ് പൊടിക്കാറ്റിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ മാത്രം 64 പേർ മരിച്ചു.

Advertisment

publive-image

publive-image

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന സൂചന. 100 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.  മരങ്ങൾ കടപുഴകി വീണു. ഉത്തർപ്രദേശിൽ 38 പേർക്ക് പരിക്കേറ്റു. 150 ഓളം മൃഗങ്ങളും കെടുതിയിൽ അകപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലാകെ വൈദ്യുതി പോസ്റ്റുകളും വീടുകളും തകർന്നു.

Advertisment

ഉത്തർപ്രദേശിൽ 45 ഉം രാജസ്ഥാനിൽ 27 ഉം പേരാണ് മരിച്ചത്. രാജസ്ഥാനിലെ  ഭരത്പൂറിൽ 12 പേരും ധൊൽപൂറിൽ 10 പേരും അൽവാറിൽ 5 പേരും ആണ് മരിച്ചത്. ഈ മൂന്ന് ജില്ലകളെയാണ് പൊടിക്കാറ്റ് അതിരൂക്ഷമായി ബാധിച്ചത്.

മുഖ്യമന്ത്രി വസുന്ധര രാജെ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരോട് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 60 ശതമാനത്തിലേറെ പരുക്കേറ്റവർക്ക് രണ്ട് ലക്ഷം വീതവും 40 മുതൽ 50 ശതമാനം വരെ പരുക്കേറ്റവർക്ക് 60000 രൂപയും ആണ് നഷ്ടപരിഹാരം.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പിറന്നാൾ ആഘോഷം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അശോക് ഗെലോട്ട് റദ്ദാക്കി. ദുരിതബാധിതരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.

Natural Calamities Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: