ജയ്‌പൂർ: രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ. കൂറുമാറുന്നതിനായി പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി കോൺഗ്രസ് എം‌എൽ‌എ ഗിരിരാജ് സിങ് അവകാശപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യ സഭാ തിരഞ്ഞെടുപ്പിന് മുൻപും കഴിഞ്ഞ ഡിസംബറിലുമായി രണ്ട് തവണയാണ് സച്ചിൻ തനിക്ക് പണം വാഗ്ദാനം ചെയ്തതതെന്നും ഗിരിഗാജ് സിങ് പറയുന്നു.

“അശോക് ഗെഹ്ലോട്ടിനെതിരായ പക്ഷത്തേക്ക് ഞാൻ മാറുന്നതിനായി സച്ചിന്‍ പൈലററ് എനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു ഞങ്ങൾ കണ്ടത്. രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പായാണ് അദ്ദേഹം എനിക്ക് പണം വാഗ്ദാനംചെയ്തത്. എന്നോട് കൂറുമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു,” സിങ് പറഞ്ഞു.

Read More: രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ റിസോർട്ടിൽ അന്താക്ഷരി കളിച്ച് കോൺഗ്രസ് എംഎൽഎമാർ, വീഡിയോ

“സമാനമായ വാഗ്ദാനം സച്ചിന്‍ ഡിസംബറിലും നടത്തിയിരുന്നു. അത്  ഞാന്‍ നിരസിക്കുകയും അശോക് ഗെഹ്ലോട്ടിനെ വിവരമറിയിക്കുകയും ചെയ്തു. പണം ഒരു പ്രശ്‌നമല്ലെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നത് ചോദിച്ചോളൂ അത് ലഭിക്കുമെന്നുമാണ് സച്ചിന്‍ പറഞ്ഞത്,’ സിങ് പറയുന്നു

തങ്ങളുടെ എംഎൽഎമാരെ സ്വന്തമാക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിറകേയാണ് സച്ചിൻ പൈലറ്റ് തന്നെ കൂറുമാറാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന കോൺഗ്രസ് എംഎൽഎയുടെ പുതിയ അവകാശവാദം.

Read More: മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ച് ബിജെപിയിൽ ചേർന്നു

നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗെഹ്‌ലോട്ട് സർക്കാരിന് സഭയിൽ ഭൂരിപക്ഷമില്ലെന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കോൺഗ്രസ് നീക്കിയ സച്ചിൻ പൈലറ്റ് വെല്ലുവിളിച്ചിരുന്നു. ഇതിനു പിറകേയാണ് ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള നീക്കവുമായി ഗെഹ്‌ലോട്ട് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം സച്ചിൻ പൈലറ്റ് ഒന്നിനും കൊള്ളാത്തവനാണെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നെന്ന് ഗെഹ്ലോട്ട് ഇന്ന് അഭിപ്രായപ്പെട്ടു. ആളുകളെ തമ്മിലടിപ്പിക്കാൻ മാത്രമേ സച്ചിനി കഴിയൂ. താൻ ഇവിടെ ഇരിക്കുന്നത് പച്ചക്കറി വിൽക്കാനല്ലെന്നും ഞാനാണിവിടുത്തെ മുഖ്യമന്ത്രിയെന്നും ഗെഹ്ലോട്ട് പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിനായി ബുധനാഴ്‌ച അടിയന്തര നിയമസഭാസമ്മേളനം ചേരണമെന്നാണ് അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടിരുന്നു. 200 അംഗ നിയമസഭയിൽ 109 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അശോക് ഗെഹ്‌ലോട്ട് അവകാശപ്പെടുകയും ചെയ്തിരുന്നു.

നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതില്ലെന്നുമാണ് ബിജെപി നിലപാട്. തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പുള്ളതിനാലാണ് ബിജെപി വിശ്വാസവോട്ടെടുപ്പ് നടത്താൻ സമ്മതിക്കാത്തതെന്നാണ് കോൺഗ്രസ് ഇതിന് മറുപടി നൽകിയത്.

നിലവിൽ അശോക് ഗെഹ്‌ലോട്ടിനെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് എംഎൽഎമാർ
ജയ്‌പൂരിലെ സ്വകാര്യ റിസോർട്ടിലാണ് താമസിക്കുന്നത്. സർക്കാരിനെ താഴെയിറക്കാൻ ബിജെപി നീക്കങ്ങൾ നടത്തുന്നതായി അശോക് ഗെഹ്‌ലോട്ട് വിഭാഗം നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയത്.

Read More: Rajasthan Government Crisis LIVE updates: Not here to sell vegetables, I’m CM, says Gehlot

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook