scorecardresearch

രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ റിസോർട്ടിൽ അന്താക്ഷരി കളിച്ച് കോൺഗ്രസ് എംഎൽഎമാർ, വീഡിയോ

നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

author-image
WebDesk
New Update
rajasthan government destabilised, chief whip mahesh joshi, rajasthan congress mlas poached, india news, രാജസ്ഥാൻ സർക്കാർ, ചീഫ് വിപ്പ് മഹേഷ് ജോഷി, രാജസ്ഥാൻ, കോൺഗ്രസ്, എം‌എൽ‌എ, Ashok Gehlot, അശോക് ഗെലോട്ട്, ie malayalam, ഐഇ മലയാളം

Jaipur: Rajasthan Chief Minister Ashok Gehlot addresses a press conference, in Jaipur, Monday, May 13, 2019. (PTI Photo)(PTI5_13_2019_000079B)

ജയ്‌പൂർ: രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

Advertisment

ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കോൺഗ്രസ് നീക്കിയ സച്ചിൻ പെെലറ്റ് അശോക് ഗെഹ്‌ലോട്ട് സർക്കാരിനു ഭൂരിപക്ഷമില്ലെന്ന് വെല്ലുവിളിച്ചിരുന്നു. സച്ചിൻ പെെലറ്റിനു മറുപടി നൽകാനാണ് ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള നീക്കവുമായി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്‌ച അടിയന്തര നിയമസഭാസമ്മേളനം ചേരണമെന്നാണ് അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെടുന്നത്. 200 അംഗ നിയമസഭയിൽ 109 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

തങ്ങളുടെ എംഎൽഎമാരെ സ്വന്തമാക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര ഏജൻസികളെ കാണിച്ച് എംഎൽഎമാരെ പേടിപ്പിക്കുകയാണെന്ന് കോൺഗ്രസ് പറയുന്നു.

Advertisment

Read Also: ജീവനക്കാരനു കാേവിഡ്; ഡിവെെഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു, റഹീം ക്വാറന്റെെനിൽ

അതേസമയം, നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതില്ലെന്നും ബിജെപി പറയുന്നു. തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പുള്ളതിനാലാണ് ബിജെപി വിശ്വാസവോട്ടെടുപ്പ് നടത്താൻ സമ്മതിക്കാത്തതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

ജയ്‌പൂരിലെ സ്വകാര്യ റിസോർട്ടിലാണ് അശോക് ഗെഹ്‌ലോട്ടിനെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് എംഎൽഎമാർ താമസിക്കുന്നത്. സർക്കാരിനെ താഴെയിറക്കാൻ ബിജെപി നീക്കങ്ങൾ നടത്തുന്നതായി അശോക് ഗെഹ്‌ലോട്ട് വിഭാഗം നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയത്. രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും അശോക് ഗെഹ്‌ലോട്ട് വിഭാഗം എംഎൽഎമാർ ഹോട്ടലിൽ ഒന്നിച്ചിരുന്ന് അന്താക്ഷരി കളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തി എന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്തുമായി ചേര്‍ന്ന് വിമതര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതായി ആരോപണമുയർന്നിരുന്നു. ഇതിനായി ഫോൺ രേഖകൾ ചോർത്തിയെന്നും ആരോപണമുണ്ട്. ഫോണ്‍ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെ രണ്ടു വിമത എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

Congress Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: