Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം തുടരും

കോവിഡ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും ഡോക്ടർമാർ താരത്തിന് മുന്നറിയിപ്പ് നൽകി

ചെന്നൈ: രക്ത സമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രിവിട്ടു. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയതിനാലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാലുമാണ് ആശുപത്രിവിടുന്നതെന്ന് താരം ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി വിട്ടെങ്കിലും ഒരാഴ്ചത്തെ പൂർണവിശ്രമമാണ് താരത്തോട് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഒരാഴ്ച പൂർണമായും ബെഡ് റെസ്റ്റ്, ടെൻഷൻ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, കോവിഡ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും ഡോക്ടർമാർ താരത്തിന് മുന്നറിയിപ്പ് നൽകി. കുറച്ച് വർഷം മുൻപ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിർദേശം.

ക്രിസ്മസ് ദിനത്തിൽ രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ഹോസ്പ്പിറ്റൽസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റിൽ എട്ടു പേർക്ക് കോവിഡ് ബാധിച്ചതിനാൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 22 ന് നടത്തിയ കോവിഡ് പരിശോധനയിൽ രജനിക്ക് നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

അതേസമയം രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം ഇനിയും നീളുമെന്നാണ് സൂചന. പാർട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കാനായിരുന്നു രജനിയുടെ തീരുമാനം. ഒരാഴ്ചത്തെ പൂർണ വിശ്രമത്തിലായിരിക്കും ഈ സമയത്ത് രജനി. പാർട്ടി രൂപീകരണവുമായി മുന്നോട്ട് തന്നെ പോകാനാണ് രജനിയുടെ തീരുമാനമെങ്കിൽ ട്വിറ്ററിലൂടെയെങ്കിലും പാർട്ടി പ്രഖ്യാപന തീയതി രജനി അറിയിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajanikanth discharged from hospital

Next Story
കർഷക പ്രതിഷേധം: അഭിഭാഷകൻ ജീവനൊടുക്കി, സമരത്തെ തള്ളി വീണ്ടും കേന്ദ്രംFarmers Protest
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express