രബീന്ദ്രനാഥ് ടാഗോർ സാഹിത്യ പുരസ്കാരം രാജ് കമൽ ഝായ്ക്ക്

‘ദ സിറ്റി ആൻഡ് ദ സീ’ എന്ന പുസ്തകമാണ് രാജ് കമൽ ഝായെ പുരസ്കാരത്തിന് അർഹനാക്കിയത്

Raj Kamal Jha, Raj Kamal Jha city and the sea, raj kamal jha, raj kamal jha book, raj kamal jha, tagore literary prize, tagore literary prize, indian express, indian express news

ഈ വർഷത്തെ രബീന്ദ്രനാഥ് ടാഗോർ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും ദി ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് എഡിറ്ററുമായ രാജ് കമൽ ഝാ അർഹനായി. ‘ദ സിറ്റി ആൻഡ് ദ സീ’ എന്ന പുസ്തകമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. അന്തരിച്ച ഒമാൻ മുൻ സുൽത്താൻ ഖബൂസ് ബിൻ സഈദ് അൽ സഈദും ഒമാൻ ജനതയും, ഇന്ത്യൻ നൃത്ത സംവിധായകൻ സന്ദീപ് സോപാർക്കറും സാമൂഹിക നേട്ടത്തിനുള്ള ടാഗോർ പുരസ്കാരവും നേടി.

ആക്രമണോത്സുകമായ ലൈംഗികാതിക്രമവും കൊലപാതവും (നിർഭയ), അത് ഇന്ത്യയുടെ ധാർമിക ബോധത്തെ ഒത്തൊരുമിപ്പിച്ചതുമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള നോവലാണ് രാജ് കമാൽ ഝായുടെ ‘ദ സിറ്റി ആൻഡ് ദ സീ’എന്ന് പുരസ്കാരനിർണയ സമിതിയുടെ ലിറ്റററി ഡയരക്ടർ മാജ മർക്കുനോവിക് പറഞ്ഞു. “വസ്തുതാപരമായ ഒരു ചട്ടക്കൂടിൽ തുടങ്ങിക്കൊണ്ട്, രാജ് കമൽ ഝാ ഭാവനയുടെ ഒരു ഘട്ടത്തിലേക്കെത്തി ഒരു മാതാവിനെയും കുഞ്ഞിനെയും ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെയും അത് നഷ്ടപ്പെടുന്നതിന്റെയും കഥപറയുകയാണ്. ബഹു തലങ്ങളിലുള്ള കഷ്ടപ്പാടുകൾ യഥാർത്ഥ്യവും ഭാവനാത്മകതയും ഇടകലർന്ന അവസ്ഥകളിലേക്കും അമാനുഷികതയുടെ അവസ്ഥകളിലേക്കും എത്തിച്ച് അവതരിപ്പിക്കുകയുമാണ് ഇതിൽ. നമ്മുടെ അന്തർലീനമായ ദുരിതങ്ങൾ ഇതിൽ പ്രതിഫലിപ്പിക്കുന്നു,” മർക്കുനോവിക് പറഞ്ഞു.

“ദ സിറ്റി ആൻഡ് ദ സീ അപരിഷ്‌കൃതമായ ധാർമ്മികവൽക്കരണത്തെക്കുറിച്ചല്ല, അത്തരം ഒരു വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന മുൻ ധാരണകളെ പല തരത്തിൽ നിരാകരിക്കുകയും ചെയ്യുന്നു. ഏറ്റവും ക്രൂരമായ ലിംഗാപദവി അധിഷ്ടിത അക്രമത്തിന്റെ അനന്തരഫലത്തെക്കുറിച്ചാണ് കാതൽ, എന്നിട്ടും ബലാത്സംഗം എന്ന വാക്ക് തന്ത്രപരമായി മുഴുവൻ ഭാഗത്തുനിന്നും ഇല്ലാതാകുന്നു, അത് അനുഭവത്തിന്റെ സത്ത അറിയിക്കുന്നതിൽ പരാജയപ്പെടുമെന്ന മട്ടിൽ. പകരം, മറ്റൊരു ആഖ്യാനത്തിലൂടെ മുന്നിലെത്തിച്ചു. വ്യതിചലിച്ചുള്ള ആ ആഖ്യാനം അതിനെ കുറേയൊക്കെ കൂടുതൽ ആത്മാർത്ഥവും കുഴയ്ക്കുന്നതുമായ തരത്തിൽ അവതരിപ്പിക്കുന്നു” മർക്കുനോവിക് കൂട്ടിച്ചേർത്തു.

“ടാഗോറിന്റെ ഗീതാഞ്ജലി അവതരിപ്പിച്ച ഡബ്ല്യുബി യെറ്റ്സ്, കവിയുടെ രചനകൾ’അത്യന്തം അപരിചിതമായത്’ ആണെന്നും അതിന് കാരണം അതിന്റെ അപരിചിതത്വമല്ല, മറിച്ച് നമ്മുടെ സ്വന്തം കാഴ്ചകളാൽ അത് കണ്ടു എന്നതാണെന്നും നമ്മുടെ സ്വന്തം ശബ്ദത്തിൽ കേട്ടുവെന്നതാണെന്നും പറഞ്ഞിരുന്നു. ഈ മാനവികതയേക്കാൾ ശക്തമായ ഒരു കഥപറച്ചിൽ‌ ഇന്ന്‌ ഉണ്ടായിരിക്കാൻ‌ കഴിയില്ല – ഇതാണ് ടാഗോർ‌ സമ്മാനം ആഘോഷിക്കുന്നത്, കൂടാതെ അസാധാരണമായ ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ‌ ഉണ്ടായിരിക്കുക ഒരു സവിശേഷ പദവിയാണിത്. രബീന്ദ്രനാഥ ടാഗോർ സാഹിത്യ സമ്മാനം 2020 ലെ വിധികർത്താക്കൾക്കും സംഘാടകർക്കും എന്റെ അഗാധമായ നന്ദി. ബഹുമതി കൃത്യമായി എനിക്കല്ല, അത് നഗരത്തിലെയും കടലിലെയും തകർന്നുപോയ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും അവകാശപ്പെട്ടതാണ്. ആരാണ് തകർന്നു പോവുന്നത്, അവരുടെ അടർന്നുവീണ കഷണങ്ങൾ പെറുക്കിയെടുക്കുക, അങ്ങനെ ചെയ്യുമ്പോൾ, വീണ്ടും പൂർണതയിലെത്താൻ നമ്മളെ സഹായിക്കും,” രചയിതാവ് പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള പ്രസാധകനായ പീറ്റർ ബുണ്ടലോ 2018 ലാണ് രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം ആരംഭിച്ചത്. ലോക സമാധാനം, സാഹിത്യം, കല, വിദ്യാഭ്യാസം, മനുഷ്യാവകാശം എന്നീ രംഗങ്ങളിലെ മുന്നേറ്റങ്ങളെ അതിൽ അഭിനന്ദിക്കുന്നു. പുസ്തകങ്ങളിൽ അമിതാവ് ഘോഷിന്റെ ‘ഗൺ ഐലൻഡ്’, നിർമ്മല ഗോവിന്ദരാജൻറെ ‘ടാബു’, രഞ്ജിത് ഹോസ്‌കോട്ടിന്റെ ‘ജോനാ‍വാലെ’, സച്ചിൻ കുന്ദാൽക്കറിന്റെ ‘കോബാൾട്ട് ബ്ലൂ’, വരുൺ തോമസ് മാത്യുവിന്റെ ‘ദി ബ്ലാക്ക് ഡ്വാർവ്സ് ഓഫ് ദി ഗുഡ് ലിറ്റിൽ ബേ’, സോനെറ്റ് മൊണ്ടലിന്റെ ‘കാർമിക് ചാന്റിംഗ്’, റോച്ചൽ പോട്ട്കറുടെ ‘പേപ്പർ അസൈലം’, ബിജോയ സാവിയൻറെ ‘ഷാഡോ മെൻ’, സുദീപ് സെന്നിന്റെ ‘ഇറോ ടെക്സ്റ്റ്’ എന്നിവയായിരുന്നു ഷോർട്ട്ലിസ്റ്റ് ചെയ്ത മറ്റ് പുസ്തകങ്ങൾ. വിജയിക്ക് 5,000 യുഎസ് ഡോളറും രബീന്ദ്രനാഥ ടാഗോർ ശിൽപ്പവുമാണ് പുരസ്കാരമായി ലഭിക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Raj kamal jha wins the rabindranath tagore literary prize 2020 for the city and the sea

Next Story
ആന്ധ്രയിലെ പട്ടണത്തിൽ അജ്ഞാത രോഗം; കേന്ദ്ര സംഘം സന്ദർശിക്കുംAndhra Pradesh mystery illness, Andhra Pradesh mystery disease, ആന്ധ്രാ പ്രദേശിൽ അജ്ഞാതരോഗം, eluru news, എലുരു വാർത്തകൾ, eluru mysterious disease, eluru illness, എലുരു അജ്ഞാതരോഗം, Andhra Pradesh water contamination, ആന്ധ്രാ പ്രദേശ് ജല മലിനീകരണം, Jagan Mohan Reddy, ജഗൻ മോഹൻ റെഡ്ഡി, andhra news, ആന്ധ്രാ പ്രദേശ് വാർത്തകൾ, india news, ദേശീയ വാർത്തകൾ, news in malayalam, malayalam news, മലയാളം വാർത്തകൾ,  todays malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ്‌ മലയാളം, ie malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com