/indian-express-malayalam/media/media_files/2025/12/29/up-anti-rabies-vaccine-2025-12-29-18-24-09.jpg)
രണ്ടു ദിവസത്തിനുള്ളിൽ 250ഓളം ഗ്രാമവാസികളാണ് വാക്സിൻ എടുത്തത് (എക്സ്‌പ്രസ് ഫൊട്ടോ)
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള പിപ്രൗളിൽ പേവിഷബാധയെത്തുടർന്ന് എരുമ ചത്തതിന്റെ പരിഭ്രാന്തിയിലാണ് ഒരു ഗ്രാമം. പേപ്പട്ടി കടിച്ചു എന്ന് കരുതപ്പെടുന്ന എരുമയുടെ പാൽ ഉപയോഗിച്ച് തയ്യാറാക്കിയ 'റൈത്ത' കഴിച്ച നൂറുകണക്കിന് ആളുകളാണ് പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രികളിലേക്ക് പാഞ്ഞെത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഗ്രാമത്തിൽ നടന്ന ഒരു മരണാനന്തര ചടങ്ങിൽ ഭക്ഷണത്തിനൊപ്പം വിളമ്പിയ റൈത്ത ഉണ്ടാക്കാനാണ് എരുമയുടെ പാൽ ഉപയോഗിച്ചത്. പിപ്രൗൾ ഗ്രാമവാസികളും അയൽഗ്രാമങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞ് മൂന്നു ദിവസത്തിന് ശേഷം എരുമ പെട്ടെന്ന് ചത്തു.
തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്നാണ് എരുമ ചത്തതെന്ന വാർത്ത പരന്നതോടെയാണ് ഗ്രാമവാസികൾക്കിടയിൽ ഭീതി പടർന്നത്. പരിഭ്രാന്തരായ ഗ്രാമവാസികൾ ഉടൻ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഉജാനിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കുത്തിവെപ്പിനായി വരുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
/indian-express-malayalam/media/post_attachments/2025/12/Pipraul-Anti-Rabies-Vaccination-1-884861.jpg?resize=600,338)
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 250-ഓളം ഗ്രാമവാസികൾ വാക്സിൻ എടുത്തു കഴിഞ്ഞു. വെള്ളിയാഴ്ച മാത്രം 110 പേരാണ് കുത്തിവെപ്പിനായി എത്തിയതെന്ന് ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. സർവേശ് കുമാർ പറഞ്ഞു. മെഡിക്കൽ സംഘം ഗ്രാമത്തിലെത്തി ജനങ്ങൾക്ക് കൗൺസിലിംഗ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ജന്മദിനാഘോഷത്തിനിടെ അതിക്രമം: ‘ലൗ ജിഹാദ്’ ആരോപിച്ച് കഫേയിൽ കയറി യുവാക്കളെ മർദിച്ചു
/indian-express-malayalam/media/post_attachments/2025/12/Pipraul-Anti-Rabies-Vaccination-3-307750.jpg?resize=600,338)
എരുമയെ കടിച്ച തെരുവുനായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതും ഗ്രാമവാസികൾക്കിടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടത്താതെയായിരുന്നു എരുമയെ കുഴിച്ചുമൂടിയത്. അതിനാൽ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മൃഗത്തിന്റെ പാൽ കഴിക്കുന്നതിലൂടെ പേവിഷബാധ പടരാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും, ഗ്രാമവാസികൾ റിസ്ക് എടുക്കാൻ തയ്യാറായില്ല.
Read More: ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us