/indian-express-malayalam/media/media_files/uploads/2023/09/modi-biden-2.jpg)
നരേന്ദ്ര മോദി, ജോ ബൈഡന്‍ ഐഇ മലയാളം
ന്യൂഡല്‍ഹി:ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗഹനമായമായ ചര്‍ച്ചകള്‍ നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയില്‍ നിന്ന് വിയറ്റനാമിലേക്ക് മടങ്ങിയ ശേഷമാണ് ബൈഡന്റെ പ്രതികരണം.
മോദിയുടെ നേതൃത്വത്തിനും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും നന്ദി പറയുന്നതായും ബൈഡന്‍ പറഞ്ഞു. 'മനുഷ്യാവകാശങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം'' മോദിയോട് താന്‍ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. 'ഞാന്‍ എപ്പോഴും ചെയ്യുന്നതുപോലെ, മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും, മോദിക്കൊപ്പം ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പൗരസമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും ഉള്ള സുപ്രധാന പങ്കും ചര്‍ച്ചചെയ്തു, ഒരുപാട് പ്രധാനപ്പെട്ട ജോലികള്‍ ചെയ്തു' ബൈഡന്‍ ഹനോയിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തിയ ബൈഡന്‍, യുഎസ് പ്രസിഡന്റെന്ന നിലയില്‍ തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനും ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരായി, കൂടാതെ ഇന്ത്യയുടെ 31 ഡ്രോണുകള്‍ വാങ്ങുന്നതിലും ജെറ്റ് എഞ്ചിനുകളുടെ സംയുക്ത വികസനത്തിലുമുള്ള മുന്നേറ്റത്തെ സ്വാഗതം ചെയ്തു.
'പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും ആതിഥ്യമര്യാദയ്ക്കും ജി 20 ആതിഥേയത്വം വഹിച്ചതിനും ഒരിക്കല്‍ കൂടി നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ജൂണില്‍ മോദിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശന വേളയില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്തും എന്നതിനെക്കുറിച്ച് ഞാനും അദ്ദേഹവും കാര്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, ''ബൈഡന്‍ പറഞ്ഞു.
വൈറ്റ് ഹൗസില്‍ നിന്ന് ഒന്നിലധികം അഭ്യര്‍ത്ഥനകള്‍ ഉണ്ടായിട്ടും, വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി യോഗത്തിന് ശേഷം പ്രസിഡന്റ് ബൈഡനോടും പ്രധാനമന്ത്രി മോദിയോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ യുഎസില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചില്ല. ''ഈ കൂടിക്കാഴ്ച നടക്കുന്നത് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ്, അതിനാല്‍, അക്കാര്യത്തില്‍ ഇത് അസാധാരണമാണ് - ഇത് നിങ്ങളുടെ സാധാരണ ഇന്ത്യയിലേക്കുള്ള ഉഭയകക്ഷി സന്ദര്‍ശനമല്ല, പ്രധാനമന്ത്രിയുടെ ഓഫീസിലും ഒരു മുഴുവന്‍ പരിപാടിയിലും യോഗങ്ങള്‍ നടക്കുന്നു,'' സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
''സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ഉള്‍പ്പെടുത്തല്‍, ബഹുസ്വരത, എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരങ്ങള്‍ എന്നി മൂല്യങ്ങള്‍ ഞങ്ങളുടെ വിജയത്തിന് നിര്‍ണായകമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഈ മൂല്യങ്ങള്‍ നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മോദിയും ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയില്‍ താന്‍ നടത്തിയ 'പ്രധാനമായ ചര്‍ച്ചയെക്കുറിച്ചും' ബൈഡന്‍ സംസാരിച്ചു. ''ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ഞങ്ങളുടെ ആഗോള നേതൃത്വവും പ്രതിബദ്ധതയും പ്രകടിപ്പിക്കാനുള്ള യുഎസിന് ഇതൊരു സുപ്രധാന നിമിഷമായിരുന്നു,'' അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ യൂറോപ്പുമായി മിഡില്‍ ഈസ്റ്റുമായും ഇസ്രായേലുമായും ബന്ധിപ്പിക്കുന്ന ഇടനാഴിയില്‍, പരിവര്‍ത്തനാത്മക സാമ്പത്തിക നിക്ഷേപത്തിനായി ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസരങ്ങള്‍ തുറക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയിലും യുക്രൈയ്‌നിലെ നിയമവിരുദ്ധ യുദ്ധം ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ന്യായവും ശാശ്വതവുമായ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് മതിയായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.