scorecardresearch

ഉത്തരേന്ത്യയില്‍ കനത്ത മഴ: റോഡുകള്‍ തകര്‍ന്നു,15 മരണം, സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍

ഡല്‍ഹി, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

ഡല്‍ഹി, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

author-image
WebDesk
New Update
RAIN|NORTH INDIA

ഫൊട്ടോ - എഎന്‍ഐ

ഷിംല: ഉത്തേരന്ത്യയില്‍ ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ ജനങ്ങള്‍ ദുരിതത്തില്‍. കവിഞ്ഞൊഴുകുന്ന നദികള്‍, ഉരുള്‍പൊട്ടല്‍, സമതലങ്ങളില്‍ വെള്ളക്കെട്ട്, മഴയെ തുടര്‍ന്ന് ഇതുവരെ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറില്‍, രണ്ട് വീടുകളുടെ ഭാഗങ്ങള്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു, കേദാര്‍നാഥില്‍ നിന്ന് 11 തീര്‍ത്ഥാടകരുമായി പോയ ജീപ്പ് തെഹ്രി ഗര്‍വാള്‍ ജില്ലയിലെ മുനി കി രേതി പ്രദേശത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെ ഗംഗ നദിയിലേക്ക് മറിഞ്ഞു. യാത്രക്കാരില്‍ മൂന്ന് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാണാതായ മറ്റ് മൂന്ന് പേര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Advertisment

ഹിമാചല്‍ പ്രദേശില്‍ അഞ്ച് പേര്‍ മരിച്ചു. കോട്ഗറിലെ പനേവല്ലി ഗ്രാമത്തില്‍ വീടിന് മുകളില്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു കുടുംബത്തിന് മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ടു, മണ്ണിടിച്ചിലില്‍ കുളുവിലെ ലങ്കാദ്ബീര്‍ ഗ്രാമത്തില്‍ ഒരു സ്ത്രീയുടെയും ചമ്പയിലെ കക്കിയാനില്‍ ഒരുമരണവുമായി. ജമ്മു കശ്മീരില്‍ പൂഞ്ചില്‍ മുങ്ങിമരിച്ച രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

പടിഞ്ഞാറന്‍ അസ്വസ്ഥതയുടെയും മണ്‍സൂണ്‍ കാറ്റിന്റെയും പ്രതിപ്രവര്‍ത്തനമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ പടിഞ്ഞാറന്‍ കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള നനഞ്ഞ കിഴക്കന്‍ കാറ്റും ഉണ്ടായിരുന്നു, അതിന്റെ ഫലമായി ഈ രണ്ട് തരം കാറ്റുകളും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്ക് കൂടിച്ചേരുന്നതിന് കാരണമായി.ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

Advertisment

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഞായറാഴ്ചയും ജമ്മു കശ്മീരിലും ശനിയാഴ്ച ഏറ്റവും കൂടുതല്‍ മഴ പെയ്തതായി മൊഹാപത്ര പറഞ്ഞു. ഈ പ്രതിഭാസം അസാധാരണമല്ല, കാരണം മണ്‍സൂണില്‍ കനത്തതും അതിശക്തവുമായ മഴ പ്രതീക്ഷിക്കാം. ചില ഭാഗങ്ങളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മഴയുണ്ടായതിനെ കുറിച്ച് മൊഹാപത്ര പറഞ്ഞു.

ഡല്‍ഹി, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയില്‍ റോഡുകള്‍ക്കും ഹൈവേകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് എല്ലാ സ്‌കൂളുകളും കോളേജുകളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

Rain India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: