ട്രെയിനുകളിൽ ഭക്ഷണം വിതരണം ഉടൻ പുനരാരംഭിക്കും

നിർത്തിവച്ചിരുന്ന എല്ലാ ട്രെയിൻ സർവീസുകളും പുനരാരംഭിച്ചതിന് പിറകയാണ് ഭക്ഷണ വിതരണവും പഴയപടിയാക്കാനുള്ളതീരുമാനം

train, ട്രെയിൻ, Spcial Train, IE Malayalam

രാജ്യത്തെ ട്രെയിനുകളിൽ ഭക്ഷണ വിതരണം പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം മുതൽ നിർത്തിവച്ചിരിക്കുകയായിരുന്ന എല്ലാ ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചതിന് പിറകെയാണ് ഇപ്പോൾ ഭക്ഷണ വിതരണവും പുനസ്ഥാപിക്കാനുള്ള തീരുമാനം.

കോവിഡ് -19 നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് നിർത്തിവച്ചത്.

പ്രതിദിനം 1,768 ദീർഘദൂര ട്രെയിനുകൾ എന്ന നിലയിൽ ട്രെയിൻ സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചതോ പാകം ചെയ്ത ഭക്ഷണവും പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവ് റെയിൽവേ ബോർഡ് വെള്ളിയാഴ്ച പുറത്തിറക്കി. നിലവിൽ, രാജധാനികളിലും ശതാബ്ദികളിലും മറ്റ് ട്രെയിനുകളിലും പേയ്‌മെന്റ് അടിസ്ഥാനത്തിൽ റെഡി-ടു ഈറ്റ്, പാക്കേജ്ഡ് ഭക്ഷണം മാത്രമാണ് ലഭ്യമായിരുന്നത്.

ഈ തീരുമാനം ട്രെയിൻ സർവീസുകളെ കോവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നു. എന്നിരുന്നാലും ആവശ്യാനുസരണം റെഡി-ടു-ഈറ്റ് ഭക്ഷണം നൽകുന്നത് തുടരും. പാചകം ചെയ്ത ഭക്ഷണം ഡിസംബർ ഒന്ന് മുതലോ അതിന് മുൻപോ വീണ്ടും ട്രെയിനുകളിൽ ലഭ്യമാക്കും. ഭക്ഷണ വിതരണ ലൈസൻസുള്ള ഏജൻസികൾക്ക് തയ്യാറാവാനുള്ള സമയം അനുസരിച്ചാവും ഇത് പുനരാരംഭിക്കുക.

Also Read: മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നിലെന്ത്? ആദ്യമല്ല ഈ കീഴടങ്ങൽ

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ട്രെയിനുകളിൽ സേവനത്തിനായി ഭക്ഷണ ലൈസൻസികൾക്കായി വീണ്ടും ടെൻഡറുകൾ നൽകുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിനായുള്ള ആദ്യ ഘട്ട നടപടികളിലാണ് ഐആർസിടിസി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Railways to soon restore cooked food on trains

Next Story
സത്യഗ്രഹം ധാർഷ്ട്യത്തെ കീഴടക്കി, അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങൾ: രാഹുൽ ഗാന്ധിrahul gandhi, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com