scorecardresearch

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റെയിൽ പാതയെത്തുന്നു

റെയിൽ പാലങ്ങളും സ്റ്റേഷനുകളുമടക്കം പോർട് ബ്ലെയറും ദിഗ്‌ലിപൂരും ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുക.

റെയിൽ പാലങ്ങളും സ്റ്റേഷനുകളുമടക്കം പോർട് ബ്ലെയറും ദിഗ്‌ലിപൂരും ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുക.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
andaman and nicobar islands, andaman nicobar train service, andaman nicobar islands, andaman nicobar rail service

കൊച്ചി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ആദ്യമായി റെയിൽ പാതയെത്തുന്നു. രണ്ട് ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ട് 240 കി.മീ. ബ്രോഡ് ഗേജ് റെയിൽ പാതയ്‌ക്ക് സാധ്യതയൊരുങ്ങുന്നു. റെയിൽ പാലങ്ങളും സ്റ്റേഷനുകളുമടക്കം പോർട് ബ്ലെയറും ദിഗ്‌ലിപൂരും ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ റെയിൽവേയും ഒരുങ്ങിക്കഴിഞ്ഞു.

Advertisment

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തെക്കുളള തലസ്ഥാന നഗരമായ പോർട് ബ്ലെയറിൽ നിന്നും വടക്കൻ നഗരമായ ദിഗ്‌ലിപൂരിലേക്ക് 350 കി.മീ. ബസിൽ യാത്ര ചെയ്യാൻ 14 മണിക്കൂറാണ് ഇപ്പോൾ വേണ്ടത്. കപ്പലിനാണെങ്കിൽ 24 മണിക്കൂർ സമയമെടുക്കും. ഇതുവഴി വിമാന സർവീസും നിലവിലില്ല.

ദ്വീപ് സമൂഹത്തെ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് എത്തിയാൽ ടൂറിസത്തിനും ഇത് വലിയൊരു താങ്ങാകും എന്നാണ് വിലയിരുത്തൽ. യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ വിഭാഗം പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ നിലവിൽ വർഷംതോറും എത്തുന്ന 4.5 ലക്ഷം വിനോദസഞ്ചാരികളുടെ എണ്ണം 6 ലക്ഷമായി ഉയരുമെന്ന് ആൻഡമാൻ ആൻഡ് നിക്കോബാർ ല്യൂറ്റനന്റ് ഗവർണർ ജഗദീഷ് മുഖി പറഞ്ഞു.

Railway Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: