/indian-express-malayalam/media/media_files/uploads/2017/12/train.jpg)
ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ജൂൺ 8 മുതൽ 22 വരെ ട്രെയിനുകളിൽ പരിശോധന ശക്തമാക്കുമെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. പരിശോധന സംബന്ധിച്ച നിർദേശം എല്ലാ സോണുകൾക്കും നൽകിക്കഴിഞ്ഞു.
പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടിയാൽ പിഴ ഈടാക്കും. ടിക്കറ്റ് കൈമാറൽ, വ്യാജ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുക, പാസുകളും കൺസഷൻസുകളും ദുരുപയോഗം ചെയ്യുക തുടങ്ങിയ ശ്രദ്ധയിൽപ്പെട്ടാലും പിഴ നൽകേണ്ടി വരും.
അമിത ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് അധിക നിരക്കും പിഴയും ഈടാക്കാൻ റെയിൽവേ അടുത്തിടെ തീരുമാനിച്ചിരുന്നു. നിയമപ്രകാരം ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 70 കിലോയും പരമാവധി 150 കിലോയുമാണ്. സെക്കന്‍ഡ് ക്ലാസ് എസി യാത്രക്കാരന് ഇത് 50 കിലോയും 100 കിലോയുമാണ്. സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്‍ഡ് ക്ലാസിലെയും യാത്രക്കാർക്ക് ഇത് 40 കിലോയും 35 കിലോയുമാണ്. അനുവദിച്ചതിലും കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ ആറിരട്ടി പിഴ ഈടാക്കാനാണ് റെയിൽവേയുടെ പുതിയ തീരുമാനം.
ട്രെയിനുകൾ വൈകി വരുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് റെയിൽവേ ചില പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പോർട്ടലും, 20 മണിക്കൂറോളം വൈകി ഓടുന്ന ചില പ്രീമിയം ട്രെയിനുകളിൽ ഉച്ചഭക്ഷണം കഴിക്കുന്നതിന് ബയോ ഡിസ്‌പോസബിൾ പാത്രങ്ങളും ഒരു ബോട്ടിൽ അധിക വെളളവും ഇതിൽ ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.