ന്യൂഡല്‍ഹി : മാലിന്യത്തില്‍ നിന്നും രക്ഷയില്ലാത്തതിനാല്‍ പാളങ്ങളോടൊപ്പം കോണ്‍ക്രീറ്റ് ഭിത്തിയും പണിയാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ആളുകള്‍ റെയില്‍വേ പാളത്തിലേക്ക് പ്ലാസ്റ്റിക് സഞ്ചികളും മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്നതിന്റെ പ്രശ്നങ്ങള്‍ വളരെയധികമാണ് എന്നും വര്‍ഷങ്ങളായി ഇതിന് പരിഹാരമന്വേഷിച്ചുവരികയായിരുന്നു റെയില്‍വേ എന്നും ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ എന്ന് അഭിപ്രായപ്പെട്ടു.

“മെട്രോ നഗരങ്ങളിലാണ് പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നത്. ജനസംഖ്യയും ചേരികളും അധികമായ മെട്രോ നഗരങ്ങളില്‍ മുന്‍പ് ഇഷ്ടിക കൊണ്ട് ഭിത്തി പണിത് നോക്കിയിട്ടുണ്ട്. എന്നാല്‍ അതൊക്കെ തകര്‍ക്കപ്പെടുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

” കമ്പിവേലികളും ഞങ്ങള്‍ പരീക്ഷിക്കുകയുണ്ടായി. അത് മുഴുവനായി നശിപ്പിക്കപ്പെടുകയായിരുന്നു. ശാശ്വതമായൊരു പരിഹാരമല്ലത്. അതിനാലാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തിയെ കുറിച്ച് ആലോചിക്കുന്നത്.” ഉഗ്ദ്യോഗസ്തന്‍ പറഞ്ഞു. ഇതിനോടകം തന്നെ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ ഇതുസംബന്ധിച്ച ഡിസൈന്‍ നല്‍കിയിട്ടുണ്ട്.

റെയില്‍ പാളങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്ന പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള വഴികള്‍ ആരാഞ്ഞുകൊണ്ട് കഴിഞ്ഞ നവംബറില്‍ വിവിധ സോണല്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയം കത്തെഴുതിയിരുന്നു. അവരുടെ പ്രതികരണം ലഭിച്ച ശേഷമാണ് പുതിയ തീരുമാനം.

“കോൺക്രീറ്റ് ഭിത്തികൾ കൂടുതൽ നീണ്ടുനിൽക്കുന്നതും ദീർഘകാലം നിലനിൽക്കുന്നതുമാണ്, മാലിന്യം തള്ളുന്നതിന് അത് തടസ്സം ആയിരിക്കും” എന്നാണ് വിവിധ സോണുകളും പ്രതികരിച്ചത് എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ