ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ തിരക്കുള്ള റൂട്ടുകളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചന നടക്കുന്നു. ഏതെല്ലാം റൂട്ടുകളിലൂടെ സര്‍വീസ് വേണമെന്നാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ആലോചിക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

തിരക്കുള്ള റൂട്ടുകളായ ഡല്‍ഹി – ലക്‌നൗ, മുംബൈ – ശിരഥി എന്നിവ ആദ്യമേ പരിഗണനയിലുള്ള റൂട്ടുകളാണ്. അതുകൂടാതെ ബെംഗളൂരു – ചെന്നൈ, അഹമ്മദാബാദ് – മുംബൈ, തിരുവനന്തപുരം – കണ്ണൂര്‍ എന്നീ റൂട്ടുകളാണ് പരിഗണിക്കാന്‍ സാധ്യത. 500 കിലോമീറ്ററിനുള്ളില്‍ വരുന്ന റൂട്ടുകളിലാണ് ഇത് നടപ്പിലാക്കുക.

Read Also: തിരക്ക് കുറയ്ക്കാൻ വേളാങ്കണ്ണിക്ക് കൂടുതൽ ട്രെയിൻ സർവ്വീസുകൾ

പ്രാരംഭ ഘട്ടത്തില്‍ ഐആര്‍സിടിസി സര്‍വീസ് നടത്താനായി രണ്ട് ട്രെയിനുകള്‍ വിട്ടുനല്‍കും. ഒരു ട്രെയിന്‍ നൂറ് ദിവസം ഓടിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് റെയില്‍വേ. ടിക്കറ്റ് നിരക്കും മറ്റ് ചെലവുകളും ഐആര്‍സിടിസി ആലോചിച്ച് തീരുമാനിക്കും.

ഏറെ തിരക്കുള്ള നഗരങ്ങളിൽ തിരക്ക് കുറയ്ക്കാനും യാത്രാ ക്ലേശം കുറയ്ക്കാനുമാണ് ഇത്തരം ഒരു നടപടിയെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. ഏറെ വർഷങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രരംഭ നടപടികൾ ആരംഭിച്ചത് ഇപ്പോൾ ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook