റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ് പരീക്ഷ രാജ്യത്ത് പുരോഗമിക്കുകയാണ്. സെപ്റ്റംബർ 25ന് ഭോപ്പാലിലും ഒഡീഷയിലുമായി നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ പുതുക്കിയ തിയതി ഒക്ടോബർ 16ന് ശേഷമേ പ്രഖ്യാപിക്കു. സെപ്റ്റംബർ 24 ന് നടന്ന ഗ്രൂപ്പ് ഡി പരീക്ഷയുടെ സ്വഭാവം മനസിലാക്കാം.

നാല് വ്യത്യസ്ഥ വിഭാഗങ്ങളിലാണ് ഗ്രൂപ്പ് ഡി പരീക്ഷ നടക്കുന്നത്. ഗണിതശാസ്ത്രം, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ സയൻസ്, ജനറൽ അവേയർനെസ്സ് എന്നീ വിഭാഗങ്ങളിലാകും ചോദ്യങ്ങൾ. ഓരോ വിഭാഗത്തിലെയും ചോദ്യങ്ങൾ എപ്രകാരമെന്ന് നോക്കാം.

ഗണിതശാസ്ത്രം

പൈപ്പ്/ ജലസംഭരണി – 1 ചോദ്യം
ലാഭ/ നഷ്ടം – 2 ചോദ്യം
സമയം, ദൂരം, വേഗത – 2 ചോദ്യം
ശരാശരി – 1 ചോദ്യം
ത്രിമാനഗണിതം – 3 ചോദ്യം
ശതമാനം – 2 ചോദ്യം
പൈ ചാർട്ട് – 2 ചോദ്യം
സമയവും ഉദ്യമവും – 3 ചോദ്യം
രേഖാഗണിതം – 1 ചോദ്യം
ലഘൂകരിക്കല്‍ – 3 ചോദ്യം

ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്

അനുമാനന്യായം – 3 മുതൽ 4 ചോദ്യം
ദിശ – 1 ചോദ്യം
പ്രസ്താവന – 3 ചോദ്യം
കോഡിങ് ,ഡീകോഡിങ് – 3 ചോദ്യം
കലണ്ടർ – 2ചോദ്യം
രക്തബന്ധം – 2 ചോദ്യം

ജനറൽ സയൻസ്

ഫിസിക്സ്- 9 മുതൽ 11 ചോദ്യം
കെമിസ്ട്രി – 8 മുതൽ 9 ചോദ്യം
ബയോളജി – 9 മുതൽ 10 ചോദ്യം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook