/indian-express-malayalam/media/media_files/2025/12/07/train-12-2025-12-07-16-17-34.jpg)
Railway projects in Kerala
Railway Projects in Kerala: തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകുന്ന പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. സംസ്ഥാനത്ത് 750 കിലോമീറ്ററിലധികം പുതിയ റെയിൽ പാതകൾക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. ട്രെയിൻ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.
Also Read:ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; പെരുവഴിയിലായി യാത്രക്കാർ, ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി
2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി 3,042 കോടി രൂപയാണ് റെയിൽവേ വകയിരുത്തിയിരിക്കുന്നത്. 261 കിലോമീഫ്ഫപ്ഡ നീളമുള്ള കാസർഗോഡ് - കോഴിക്കോട് - ഷൊർണൂർ മൂന്നും നാലും പാതകൾ, 106 കിലോമീറ്റർ വരുന്ന ഷൊർണൂർ - എറണാകുളം മൂന്നാം പാത, 99 കിലോമീറ്റർ വരുന്ന ഷൊർണ്ണൂർ-കോയമ്പത്തൂർ മൂന്നും നാലും പാതകൾ, എറണാകുളം - കായംകുളം മൂന്നാം പാത), കായംകുളം - തിരുവനന്തപുരം മൂന്നാം പാത, തിരുവനന്തപുരം - നാഗർകോവിൽ മൂന്നാം പാത എന്നീ പദ്ധതികളുടെ വിശദമായ രൂപരേഖയാണ് തയ്യാറാക്കി വരുന്നത്.
Also Read:ഇൻഡിഗോ പ്രതിസന്ധി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വ്യോമയാന മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു
ഇതിനുപുറമേ 232 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റ് പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിൽ അങ്കമാലി-ശബരിമല പുതിയ പാത (111 കി.മീ, 3,727 കോടി രൂപ), തിരുവനന്തപുരം-കന്യാകുമാരി ഇരട്ടിപ്പിക്കൽ (87 കി.മീ, 3,786 കോടി രൂപ) എന്നിവ ഉൾപ്പെടുന്നു. എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ, ഷൊർണൂർ-വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലുകളും ഇതിൽപ്പെടും.
Also Read:ഗോവയിൽ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർക്ക് ദാരുണാന്ത്യം
സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലിനായി റെയിൽവേ 1,975 കോടി രൂപ കേരള സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും, നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ലോക്സഭയിലും രാജ്യസഭയിലും നൽകിയ മറുപടികളിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
Read More:പോക്കറ്റ് മണി പോരാ, ക്ലബ്ബിൽ കയറണം; കാർ ടയറുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന വിദ്യാർത്ഥി സംഘം അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us