scorecardresearch

ട്രെയിനിനുള്ളില്‍ നിസ്‌കരിച്ച സംഭവം: റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശ് കുശിനഗറിലെ ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയ സത്യഗ്രഹ എക്‌സ്‌പ്രസ് ട്രെയിനിലെ ഇടനാഴിയിൽ നാലു പേർ നിസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ഉത്തര്‍പ്രദേശ് കുശിനഗറിലെ ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയ സത്യഗ്രഹ എക്‌സ്‌പ്രസ് ട്രെയിനിലെ ഇടനാഴിയിൽ നാലു പേർ നിസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

author-image
WebDesk
New Update
Vivek express, Vivek express Biweekly, 15906 Dibrugarh – Kanniyakumari Vivek express, 15905 Kanniyakumari – Dibrugarh Vivek express

ഗൊരഖ്‌പുര്‍: ട്രെയിനിലെ ഇടനാഴിയില്‍ ചിലര്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് റെയില്‍വേ പൊലീസ്. സത്യഗ്രഹ എക്‌സ്‌പ്രസ് ട്രെയിനില്‍നിന്നുള്ളതാണു വീഡിയോ എന്നാണു പറയപ്പെടുന്നത്.

Advertisment

ഉത്തര്‍പ്രദേശ് കുശിനഗറിലെ ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച ട്രെയിന്‍ നിര്‍ത്തിയപ്പോഴാണു വീഡിയോ ചിത്രീകരിച്ചതെന്നു പറയപ്പെടുന്നു. സംഭവത്തില്‍ ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരെങ്കിലും രേഖാമൂലം പരാതി നല്‍കിയിട്ടുമില്ല. എങ്കിലും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നാണു റെയില്‍വേ പൊലീസ് പറയുന്നത്.

ട്രെയിനുനുള്ളിലെ ഇടനാഴിയില്‍ നാലു പേര്‍ നിസ്‌കരിക്കുന്നതാണു വീഡിയോയില്‍ കാണുന്നത്. ഇവര്‍ക്കടുത്തായി സീറ്റിലിരിക്കുന്ന ഒരാള്‍ കൈകൊണ്ടുള്ള ആംഗ്യത്തിലൂടെ, മറ്റു യാത്രക്കാരോട് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

''ട്രെയിനിലെ ഇടനാഴിയില്‍ നിസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വൈറല്‍ വീഡിയോയുടെ വിവരങ്ങള്‍ എടുത്തിട്ടുണ്ട്. വീഡിയോയുടെ സത്യാവസ്ഥയും ഒക്ടോബര്‍ 20ന് ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ചിത്രീകരിച്ചതാണെന്ന അവകാശവാദവും പരിശോധിച്ചുവരികയാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,'' വടക്കുകിഴക്കന്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ പറഞ്ഞു.

Advertisment

യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നു ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. വിഷയത്തില്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും,''ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് എസ്പി അവധേഷ് സിങ് പറഞ്ഞു.

Uttar Pradesh Muslim Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: