/indian-express-malayalam/media/media_files/uploads/2017/03/railway-catering-railways-759.jpg)
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ റെയില്‍വെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക മന്ത്രാലയം പുറത്തിറക്കി. ട്രെയിനുകളില്‍ ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും അമിത വില ഈടാക്കുന്നുവെന്ന യാത്രക്കാരുടെ പരാതികള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വെയുടെ നടപടി.
വിലവിവര പട്ടികയിലുള്ളതിനേക്കാളും കൂടുതല്‍ വില ഭക്ഷണത്തിന് ഈടാക്കിയാല്‍ പരാതി നല്‍കണമെന്നും റെയില്‍വെ യാത്രക്കാരോട് ട്വിറ്റര്‍ വഴി അറിയിച്ചു. യാത്രക്കാര്‍ക്ക് വേണ്ടി 24 മണിക്കൂറുമാണ് പ്രവര്‍ത്തിക്കുന്നതെന്നും റെയില്‍വെ അറിയിച്ചു.
Know the rate list of @IRCATERING in case of any discrepancies must reported to @RailMinIndia: We work for you 24x7 #Awarenesspic.twitter.com/3aC59jakWI
— Ministry of Railways (@RailMinIndia) March 21, 2017
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നിരന്തരം പരാതികള്‍ ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചായയ്ക്ക് ഏഴ് രൂപ, പ്രഭാത ഭക്ഷണത്തിന് 30 രൂപ, ഉച്ച ഭക്ഷണത്തിന് 50-55 രൂപ വരെയാണ് നിയമാനുസൃതമായി ഈടാക്കാവുന്ന വില.
https://www.youtube.com/watch?time_continue=2&v=s7MKweYgEGM
കാറ്ററിംഗ് കമ്പനികളുമായുള്ള ഉടമ്പടി പ്രകാരം മെനു ലഭ്യമാക്കണമെന്നും വൃത്തിയുള്ള ഭക്ഷണം ലഭ്യമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. വൃത്തി ഇല്ലാത്ത ഇടങ്ങളില്‍ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് എല്ലാ കാറ്ററിംഗ് കരാറുകളും പരിശോധിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിരുന്നു. റെയില്‍വെയുടെ സ്ഥാപിച്ച അടുക്കളകളില്‍ മാത്രം ഭക്ഷണം പാടകം ചെയ്യണമെന്നും റെയില്‍വെ നിയമിച്ചവര്‍ മാത്രം ഭക്ഷണം വിതരണം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us