scorecardresearch
Latest News

സിൽവർലൈൻ വളരെ സങ്കീർണമായ പദ്ധതി; കേരളം തിരക്ക് പിടിക്കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

പദ്ധതിക്കായി 63,000 കോടി രൂപയാവില്ല ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു

സിൽവർലൈൻ വളരെ സങ്കീർണമായ പദ്ധതി; കേരളം തിരക്ക് പിടിക്കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ സിൽവർലൈൻ പദ്ധതി വളരെ സങ്കീർണമായ പദ്ധതിയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതിക്കായി 63,000 കോടി രൂപയാവില്ല ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി കേരളം തിരക്ക് പിടിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു,.

“സിൽവർ ലൈൻ വരെ സങ്കീർണമായ പദ്ധതിയാണ്. ഒറ്റപ്പെട്ട് നിൽക്കുന്ന പാതയാണത്. സ്റ്റാൻഡേഡ് ഗേജിൽ നിർമിച്ചതിനാൽ അത് ബ്രോഡ്‌ഗേജുമായി ബന്ധിപ്പിക്കാൻ കഴിയില്ല,” മന്ത്രി പറഞ്ഞു.

“63,000 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആ തുക മതിയാവില്ല. ഒരു ലക്ഷം കോടി രൂപയിലധികം പദ്ധതിക്ക് ചിലവ് കണക്കാക്കണം,” മന്ത്രി പറഞ്ഞു.

നേരത്തെ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യപരമായ ചര്‍ച്ച നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. “പ്രധാനമന്ത്രിയുമായി സംസാരിച്ചു. പറഞ്ഞ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെയാണ് അദ്ദേഹം കേട്ടത്. ചര്‍ച്ച ആരോഗ്യപരമായിരുന്നു. പദ്ധതിയോട് അനുകൂലമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന സന്തോഷകരമായ കാര്യം അറിയിക്കട്ടെ. പദ്ധതിക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്”, മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Railway minister ashwini vaishnaw on silver line