ന്യൂഡൽഹി: പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. അഞ്ച് വർഷം മുമ്പാണ് എൻഡിഎ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് അവസാനമായി ടിക്കറ്റ് നിരക്കുകൾ ഉയർത്തിയത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുമ്പ് നിരക്ക് വർധന നടപ്പാക്കാൻ ശ്രമമെന്നാണ് സൂചന. ടിക്കറ്റ് നിരക്കിലെ വർധനവനുസരിച്ച് ജിഎസ്ടിയും സർവീസ് ചാർജും ഉയരും. റെയിൽ‌വേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിരക്ക് ഉയർത്താനുള്ള നിർദേശം മാസങ്ങളായി സർക്കാരുമായി ചർച്ച ചെയ്യുന്നുണ്ടെന്നാണ് വൃത്തങ്ങൾ അറിയിച്ചത്.

റെയിൽ‌വേ കാലാകാലങ്ങളായി നിരക്ക് വർധന സംബന്ധിച്ച നിർദേശങ്ങൾ മന്ത്രിമാർക്ക് നൽകിയിരുന്നതായി ചൂണ്ടിക്കാട്ടി. മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനു മുന്നിലും സമാനമായ നിർദേശം മുന്നോട്ടുവച്ചിരുന്നു. തുടർന്ന്​ 2016 ൽ ഇത് പ്രീമിയം ട്രെയിനുകളുടെ നിരക്ക് 50 ശതമാനം വരെ ഉയർത്തി. പിന്നീട് നിരക്ക് കുറയ്ക്കുന്നതിനായി ആ നയം പലതവണ പരിഷ്കരിച്ചു.

Read Also: ട്രെയിനുകളിൽ സീറ്റുകൾ കൂടും; പുതിയ പദ്ധതിയുമായി റെയിൽവേ, ലാഭം 1,400 കോടി

റെയിൽ മന്ത്രി പീയൂഷ് ഗോയലിന്റെ മുമ്പാകെ അവതരിപ്പിച്ച നിർദേശങ്ങളുടെ ഫലമായാണ് ഇത്തവണ നിരക്ക് വർധിപ്പിക്കുന്നതെന്നാണ് സൂചന. താഴ്ന്ന ക്ലാസുകളെ ഒഴിവാക്കുക, വർധനവിന്റെ പരിധിയിൽ അവരെ കൊണ്ടുവരിക, വ്യത്യസ്ത ക്ലാസുകൾക്കായി വ്യത്യസ്ത ഹൈക്ക് സ്ലാബുകൾ, സബർബൻ ക്ലാസുകളിലും നിരക്ക് വർധന, കൂടാതെ, ഒരു കിലോമീറ്ററിന് വർധനവ് ഇങ്ങനെയാണ് പുതിയ നിരക്കുകൾ ബാധകമാവുക.

ഏറ്റവും പുതിയ നീക്കം ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ വർധനവിന് കാരണമായേക്കും. ഈ സാമ്പത്തിക വർഷം അവസാനത്തോടെ റെയിൽ‌വേ 20,000 കോടി രൂപയുടെ വരുമാനക്കുറവ് നേരിടുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കുന്നതിനാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള നിരക്ക് വർധനവെന്ന് അധികൃതർ പറയുന്നു.

പാസഞ്ചർ ട്രെയിനുകളുടെ നിരക്കിൽ വർധനവ് വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ഏപ്രിലിൽ റെയിൽവേയ്ക്ക് നിർദേശം നൽകിയിരുന്നു. നിരക്ക് വർധനവിന് മുമ്പ് റെയിൽ സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2014 ൽ ടിക്കറ്റ് നിരക്കിൽ 14.2 ശതമാനവും ചരക്ക് നിരക്കിൽ 6.6 ശതമാനവും വർധനവാണുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook