ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിക്കെതിരെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുൽ ഗാന്ധി. 1.4 ലക്ഷം കോടി രൂപ മുടക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ പ്രധാനമന്ത്രി ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് മുതിരുന്നത് ആശ്ചര്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
“രാജ്യം സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ പ്രധാനമന്ത്രി ഇത്തരം പരിപാടികൾക്ക് മുതിരുന്നത് ആശ്ചര്യപ്പെടുത്തുന്നു. 1.4 ലക്ഷം കോടി രൂപ മുടക്കി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയതാണ്. എന്നാൽ ഒരു പരിപാടിക്കും രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയുടെ യാഥാർഥ്യങ്ങൾ മറച്ച് വെക്കാൻ സാധിക്കില്ല,” രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Amazing what PM is ready to do for a stock market bump during his #HowdyIndianEconomy jamboree.
At + 1.4 Lakh Crore Rs. the Houston event is the world's most expensive event, ever!
But, no event can hide the reality of the economic mess “HowdyModi” has driven India into.
— Rahul Gandhi (@RahulGandhi) September 20, 2019
സെപ്റ്റംബർ 22നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സാസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ഹൂസ്റ്റണിലെ എൻആര്‍ജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 50,000 ൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.1500 ലധികം വോളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക്
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. ഇന്ന് രാത്രിയോടെയായിരിക്കും പ്രധാനമന്ത്രിയുടെ യാത്ര. നാളെ ഉച്ചമുതലാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പര്യടനം ആരംഭിക്കുക.
സെപ്റ്റംബര്‍ 24 നാണ് നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക.