scorecardresearch

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

മീററ്റില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്

മീററ്റില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്

author-image
WebDesk
New Update
രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

മീററ്റ്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മീററ്റില്‍വച്ച് പൊലീസ് തടഞ്ഞു. പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് രാഹുലും പ്രിയങ്കയുമെത്തിയത്. എന്നാല്‍, ഇപ്പോള്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. രണ്ടുദിവസത്തിനുശേഷം അനുമതി നല്‍കാമെന്നും പൊലീസ് പറഞ്ഞു.

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പത്തിലേറെ പേരാണ് ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പ്രിയങ്കയും രാഹുലും ഒന്നിച്ചാണ് യുപിയിലേക്ക് പോയത്. എന്നാല്‍, ഇവരുടെ വാഹനം തടഞ്ഞ പൊലീസ് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, മീററ്റില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.

ആരെയും കയറ്റിവിടരുതെന്ന് നിർദേശമുണ്ടോ എന്ന് രാഹുൽ ഗാന്ധി പൊലീസിനോട് ചോദിച്ചു. അങ്ങനെ നിർദേശമുണ്ടെങ്കിൽ അത് തങ്ങളെ കാണിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, അത്തരം അറിയിപ്പുകളൊന്നും പൊലീസ് തങ്ങളെ കാണിച്ചില്ലെന്നും തിരിച്ചുപോകണമെന്ന് അഭ്യർഥിക്കുകയായിരുന്നെന്നും രാഹുൽ ഗാന്ധി പറയുന്നു.

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. കോളേജുകള്‍ അടയ്ക്കാനും ടെലിഫോണ്‍, ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കാനും നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനും സമാധാനപരമായ പ്രതിഷേധത്തെ തടയാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു.

Rahul Gandhi Citizenship Amendment Act Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: