scorecardresearch

വിജയ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചത് മോദിയുടെ വിശ്വസ്തനെന്ന് രാഹുല്‍ ഗാന്ധി

മല്യയുടെ നാടുവിടല്‍ അറിഞ്ഞിട്ടും അന്വേഷണ ഏജന്‍സികളെ അറിയിക്കാതിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കഴിഞ്ഞദിവസം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

വിജയ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചത് മോദിയുടെ വിശ്വസ്തനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പ്രസ്താവന കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്നു. വിജയ് മല്യ ഇന്ത്യ വിട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മല്യയെ രാജ്യം കടത്താന്‍ സഹായിച്ചതില്‍ ബിജെപിക്ക് നിര്‍ണായക പങ്കുണ്ടെന്ന ആരോപണങ്ങളുമായി കോണ്‍ഗ്രസും മല്യയുടെ കമ്പനി കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ഗാന്ധി കുടുംബത്തിന് പങ്കുണ്ടെന്ന വാദവുമായി ബിജെപിയും പരസ്പരം കൊമ്പു കോര്‍ക്കല്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ ആരോപണം.

ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായിരുന്ന ശര്‍മ, മോദിക്കു വേണ്ടപ്പെട്ടയാളായിരുന്നു. ഇതേ എ.കെ.ശര്‍മ തന്നെയാണു സാമ്പത്തിക തട്ടിപ്പുകാരായ നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും രാജ്യം വിടാന്‍ സഹായിച്ചത്. ഇതോടെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മല്യയുടെ നാടുവിടല്‍ അറിഞ്ഞിട്ടും അന്വേഷണ ഏജന്‍സികളെ അറിയിക്കാതിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കഴിഞ്ഞദിവസം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul hits at modi in vijay mallya controversy