/indian-express-malayalam/media/media_files/uploads/2019/05/Rahul-Gandhi-Congress.jpg)
Rahul Gandhi
ന്യൂഡൽഹി: ലോക്‌സഭ തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിസന്നദ്ധത അറിയിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ രാജിവെക്കുകയാണെന്ന് അറിയിച്ചത്. എന്നാൽ യോഗം രാഹുലിന്റെ രാജി തള്ളി. മുതിർന്ന കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യക്ഷ സ്ഥാനത്ത് തുടരാൻ യോഗം രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘടന നേതൃത്വത്തിൽ വലിയ അഴിച്ച് പണി നടത്താനും രാഹുലിന് പ്രവർത്തക സമിതി അനുമതി നൽകി.
Congress Working Committee meets at AICC Delhi to take stock of the Lok Sabha results and chart the course forward. pic.twitter.com/jGRwHJRw6H
— Congress (@INCIndia) May 25, 2019
Visuals of the Congress Working Committee meeting that's underway in the national capital.
Follow LIVE updates here: https://t.co/RnCjD2hx09pic.twitter.com/VpXcxPKcpg
— The Indian Express (@IndianExpress) May 25, 2019
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് വർക്കിങ് കമ്മിറ്റി യോഗത്തിലേക്ക് എത്തിയില്ല.
മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ ക്യാംപെയിന്‍ അടക്കം പരാജയപ്പെട്ടു എന്നാണ് വര്‍ക്കിങ് കമ്മിറ്റിക്ക് മുന്‍പേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിയത്. രാഹുലിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് സൂചന. എന്നാല്‍, രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു.
Read More: ‘ഇനിയൊരു അങ്കത്തിനില്ല’; രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. ഇത്ര വലിയ പരാജയം കോണ്‍ഗ്രസ് ക്യാംപുകള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 2014 നേക്കാള്‍ ഏതാനും സീറ്റുകള്‍ മാത്രം കൂടുതല്‍ നേടാനെ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. ആകെയുള്ള 543 സീറ്റുകളില്‍ 52 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 44 ആയിരുന്നു.
അതേസമയം, 16-ാം ലോക്‌സഭ പിരിച്ചുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിട്ടതായുള്ള ഉത്തരവില്‍ ഒപ്പിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രാഷ്ട്രപതിയെ കണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയികളുടെ പൂര്‍ണ വിവരം നല്‍കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.