/indian-express-malayalam/media/media_files/2026/02/02/par-sess-2026-02-02-19-09-06.jpg)
Parliament Session Updates
ന്യൂഡല്‍ഹി: നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ലോക്‌സഭയിൽ നേരിട്ട് ഏറ്റുമുട്ടി. കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്‍റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്‌തതോടെയാണ് മറുപടിയുമായി രാഹുൽ ഗാന്ധി എഴുന്നേറ്റത്. മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്‌തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം.
Also Read:ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം, രാഹുലിനെ എതിർത്ത് അമിത് ഷാ
രാഹുൽ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ചാടി എഴുന്നേറ്റ് രാജ്‌നാഥ് സിങും അമിത് ഷായും വിമർശനവും തുടങ്ങി. പ്രകാശിതമാകാത്ത പുസ്‌തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും രംഗത്തെത്തിയത്. എന്നാൽ ഒരു മാഗസിനിൽ വന്ന ഓര്‍മ്മക്കുറിപ്പാണ് ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്‍റെ തിരിച്ചടി. പലതവണ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയും റൂളിംഗ് നടത്തിയും ഇതിനിടെ സ്‌പീക്കറും കളം നിറഞ്ഞു. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട പോര്, സ്പീക്കർ സഭ തത്കാലത്തേക്ക് നിർത്തിവച്ചതോടെയാണ് അവസാനിച്ചത്. ഈ സംഭവത്തിനെല്ലാം സാക്ഷിയായി പ്രധാനമന്ത്രി മോദിയും സഭയിൽ ഉണ്ടായിരുന്നു.
വസ്‌തുതാപരമായി തെളിക്കപ്പെടാത്ത കാര്യങ്ങൾ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് സ്‌പീക്കർ ബിർള റൂളിംഗ് നൽകി. ഇതോടെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ വാക്പോര് രൂക്ഷമായി. ഇതിനിടെ പ്രധാനമന്ത്രി സഭയിലെത്തിയതോടെ വാക്പോര് കനത്തു. രാഹുൽ ഗാന്ധി സംസാരിക്കാൻ ശ്രമിക്കുന്ന സമയത്തെല്ലാം രാജ്‌നാഥും അമിതാഷായും ഇടപെട്ടതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധവും ശക്തമായി.
Also Read: കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും
ചൈനയുടെ കൈലാഷ് മേഖലയിലെ കടന്നുകയറ്റം സംബന്ധിച്ചായിരുന്നു രാഹുൽ വായിച്ചു തുടങ്ങിയത്. ഇതോടെ ശക്തമായ എതിർപ്പുയർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുംഎഴുന്നേറ്റു. മാഗസിനിൽ പലതും വരും, സത്യമാണോ അല്ലയോ എന്ന് വ്യക്തമല്ലെന്നായിരുന്നു ഷായുടെ വാദം.ഇതിനിടെ രാഹുൽ വീണ്ടും പ്രസംഗം തുടർന്നതോടെ സ്‌പീക്കർ ഇടപെട്ടു. രാഹുലിന്‍റെ മൈക്ക് ഓഫാക്കിയതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.
ഇതിനിടെ കെ സി വേണുഗോപാലും രംഗത്തെത്തി. ഇതാണ് നയമെങ്കിൽ നാളെ പ്രധാനമന്ത്രിയും സംസാരിക്കില്ലെന്ന് കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി. പുസ്‌തകമല്ല മാഗസിനാണ് ഉദ്ധരിക്കുന്നതെന്ന് വ്യക്തമാക്കി രാഹുൽ വീണ്ടും സംസാരിക്കാൻ തുടങ്ങി. ചൈനയെന്ന് നേരിട്ട് പറയാതെയായിരുന്നു രാഹുൽ പ്രസംഗം തുടങ്ങിയത്. പക്ഷേ വീണ്ടും മൈക്ക് ഓഫാക്കിയതോടെ, ഞാൻ എന്ത് പറയണമെന്ന് സ്‌പീക്കറാണോ തീരുമാനിക്കുകയെന്ന ചോദ്യം രാഹുൽ ഉയർത്തി. ചട്ട പ്രകാരം സഭ പോകണമെന്നായിരുന്നു സ്‌പീക്കറുടെ മറുപടി.
രാഹുൽ നിയമം അനുസരിച്ചില്ലെങ്കിൽ അഖിലേഷ് യാദവിന് അവസരം നൽകുമെന്നും സ്‌പീക്കർ വ്യക്തമാക്കി. രാഹുൽ വീണ്ടും പുസ്‌തകത്തിലെ വിവരങ്ങൾ വായിച്ചതോടെ ഭരണപക്ഷം പ്രതിഷേധം ഉയർത്തി. ഇതിനിടെ അടുത്ത പ്രസംഗത്തിനായി സ്‌പീക്കർ, അഖിലേഷ് യാദവിനെ വിളിച്ചു. പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ സ്‌പീക്കർ അനുമതി നൽകിയില്ലെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് അംഗങ്ങൾ വൻ പ്രതിഷേധത്തിലേക്ക് കടന്നു. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട സഭയിലെ നാടകീയ രംഗങ്ങൾക്ക് അവസാനമിട്ടുകൊണ്ട് സ്‌പീക്കർ തത്കാലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.
Also Read:എസ്ടിടി വർധനവ് തിരിച്ചടിയായി; നിഫ്റ്റിക്കും സെൻസെക്സിനും ആറ് വർഷത്തിനിടയിലെ ഏറ്റവും മോശം ബജറ്റ് ദിനം
മൂന്ന് മണിക്ക് വീണ്ടും സഭ സമ്മേളിച്ചെങ്കിലും ഇതേ വാഗ്വാദങ്ങള്‍ ആവര്‍തിക്കപ്പെട്ടു. ഇതോടെ നാല് മണിക്ക് ചേരാനായി സഭ വീണ്ടും നിര്‍ത്തി വയ്ക്കുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചു. നാല് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ സ്‌പീക്കറിന് പകരം ജഗദംബിക പാലാണ് സഭ നിയന്ത്രിക്കാനെത്തിയത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയില്‍ എത്തിയില്ല. ഇതോടെ മോദിയും ഷായും രക്ഷപ്പെട്ടെന്ന് രാഹുല്‍ പരിഹസിച്ചു. വീണ്ടും ബഹളം ആവര്‍ത്തിച്ചതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി ജഗദംബിക പാല്‍ പ്രഖ്യാപിച്ചു.
Read More:അമേരിക്കൻ താരിഫുകളെ ചെറുക്കാൻ ബജറ്റിൽ പ്രതിരോധ കവചം: കയറ്റുമതി മേഖലയ്ക്ക് ആശ്വാസവുമായി നിർമല സീതാരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us