ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിമാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഗുവാഹത്തിയിലേക്കുളള വിമാനയാത്രയ്ക്കിടെ സഹയാത്രികർ പകർത്തിയ രാഹുലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രങ്ങൾ ഇത്രയധികം വൈറലാവുന്നതിനു പിന്നിലൊരു കാരണമുണ്ട്.

ഡൽഹിയിൽനിന്നും ഗുവാഹത്തിയിലേക്ക് പോകാനായാണ് രാഹുൽ വിമാനത്തിൽ കയറിയത്. വിമാനത്തിന് അകത്തെത്തിയ രാഹുൽ കണ്ടത് സഹയാത്രികർ തങ്ങളുടെ ബാഗ് മുകളിൽ വയ്ക്കാൻ കഷ്ടപ്പെടുന്നതാണ്. ഉടൻ തന്നെ രാഹുൽ എത്തി ബാഗുകൾ വയ്ക്കാൻ സഹായിച്ചു. മാത്രമല്ല യാത്രക്കാർക്കൊപ്പം സെൽഫിക്കായി നിന്നുകൊടുക്കുകയും ചെയ്തു.

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് ഈ വിവരം ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ ഷെയർ ചെയ്തത്. രാഷ്ട്രീയക്കാർ വിവിഐപികളായി ചമയുന്നിടത്താണ് രാഹുൽ സാധാരണക്കാരനെപ്പോലെ പെരുമാറിയത്. കോൺഗ്രസ് അധ്യക്ഷന്റെ ഈ പ്രവൃത്തിക്ക് ട്വിറ്ററിൽ അനുമോദനങ്ങളും നിറയുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ