ചെന്നൈ: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ നിർദ്ദേശിച്ച് ഡിഎംകെ അദ്ധ്യക്ഷൻ എംകെ സ്റ്റാലിൻ. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് എം കരുണാനിധിയുടെ പ്രതിമാ അനാച്ഛാദനം ചെയ്ത ചടങ്ങിലായിരുന്നു സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് മുൻ അധ്യക്ഷയും യു.പി.എ ചെയർപേഴ്സണുമായ സോ​ണി​യ ഗാ​ന്ധിയാണ് പ്രതിമ അ​നാ​ച്ഛാ​ദ​നം ചെയ്തത്. രാഹുലും ചടങ്ങിനെത്തിയിരുന്നു. മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കാൻ രാഹുലിന് സാധിക്കുമെന്നും മോദി വീണ്ടും ഭരിക്കുന്നത് രാജ്യത്തെ അരനൂറ്റാണ്ട് പുറകോട്ട് നടത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിപക്ഷത്തെ വിവിധ കക്ഷികൾ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയെന്ന് പ്രസ്താവിച്ചത്.  ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, നടൻ രജനീകാന്ത്, ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്നൻ സിൻഹ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡി.​എം.​കെ ആ​സ്​​ഥാ​ന​മാ​യ തേ​നാം​പേ​ട്ട​യി​ലെ ‘അ​ണ്ണാ അ​റി​വാ​ല​യ’​ത്തിൽ സ്​​ഥാ​പി​ച്ച കരുണാനിധിയുടെ പ്ര​തി​മയാണ് അ​നാ​ച്ഛാ​ദ​നം ചെയ്തത്. ക​രു​ണാ​നി​ധി​യു​ടെ പ്രതിമക്ക് സ​മീ​പം നേ​ര​ത്തേ സ്​​ഥാ​പി​ച്ചി​രു​ന്ന അ​ണ്ണാ​ദു​രെ​യു​ടെ പ്ര​തി​മ​യും ചടങ്ങിൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പ്രതിമകളിൽ എല്ലാ നേതാക്കളും പുഷ്പാർച്ചന നടത്തി.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ