/indian-express-malayalam/media/media_files/uploads/2019/01/rahul-gandhi-cats-001-1.jpg)
ന്യൂഡല്‍ഹി: രാഷ്ട്രീയ പോരിനിടിയിലും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് സൗഖ്യം നേര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ ചികിത്സക്കായി ധനമന്ത്രി ഇപ്പോള്‍ അമേരിക്കയിലാണ്. ജെയ്റ്റ്‍ലിയുടെ രോഗവിവരം അറിഞ്ഞ് താന്‍ 'അസ്വസ്ഥന്‍' ആണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ അസുഖം വേഗത്തില്‍ മാറട്ടേയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.
'അരുണ്‍ ജെയ്റ്റ്‍ലി ജിക്ക് സുഖമില്ലെന്ന് കേള്‍ക്കുന്നത് എന്നെ അസ്വസ്ഥനാക്കുന്നു. അദ്ദേഹത്തിന്റെ ആശയത്തിനെതിരെ ഞങ്ങള്‍ ദിനവും രംഗത്തെത്താറുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ അസുഖം പെട്ടെന്ന് ഭേദമാവട്ടേയെന്ന് സ്നേഹപൂര്‍വം ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും ആശംസിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഞങ്ങള്‍ 100 ശതമാനം ജെയ്റ്റ്‍ലിക്കും കുടുംബത്തിനും ഒപ്പം നില്‍ക്കുന്നു,' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
2018 മേയില്‍ ദല്‍ഹി എയിംസ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ജെയ്റ്റ്‌ലി. ഒമ്പതു മാസങ്ങളായി അരുണ്‍ ജയ്റ്റ്‌ലി വൃക്ക ചികിത്സയിലാണ്. ഈ 9 മാസക്കാലം അദ്ദേഹം വിദേശയാത്ര ചെയ്തിരുന്നില്ല. എയിംസില്‍ വൃക്ക മാറ്റി വെക്കുന്ന സമയത്തും രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് സൗഖ്യം നേര്‍ന്നിട്ടുണ്ട്.
I'm upset to hear Arun Jaitley Ji is not well. We fight him on a daily basis for his ideas. However, I and the Congress party send him our love and best wishes for a speedy recovery. We are with you and your family 100% during this difficult period Mr Jaitley.
— Rahul Gandhi (@RahulGandhi) January 16, 2019
ശസ്ത്രക്രിയയ്ക്കു ശേഷം ഓഗസ്റ്റിലാണ് അദ്ദേഹം തിരികെ ചുമതലയില്‍ പ്രവേശിച്ചത്.അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ താല്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്. അതിനുമുമ്പ് ചികിത്സ പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുമെന്ന് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.