PM Narendra Modi 68 Birthday: ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദേഹം ആരോഗ്യവാനും സന്തോഷവാനുമായിരിക്കട്ടെയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാഹുലിനെ കൂടാതെ പ്രതിപക്ഷത്തുനിന്നും നിരവധി പേര്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

സ്വന്തം മണ്ഡലമായ വാരണാസിയിലാണ് മോദി 68-ാം ജന്മദിനം ആഘോഷിക്കുന്നത്. ഇവിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി.

പിന്നീട് കാശി വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിക്കും. ‘ചലോ ജീതേ ഹേ’ എന്ന നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം അദ്ദേഹം കുട്ടികള്‍ക്കൊപ്പം കാണും. ദൂരദര്‍ശനിലൂടെ ഈ സിനിമ രാജ്യത്ത് എല്ലായിടത്തും കാണിക്കും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ രണ്ടാം ദിവസം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ അടല്‍ ഇന്‍കുബേഷന്‍ സെന്ററിന്റെയും പഴയ കാശിയിലെ ഐപിഡിഎസ് വൈദ്യുത പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook