ലഖ്നൗ: ഹാഥ്റസില്‍ ദളിത് യുവതിയെ ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദയും യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് നീതിക്കായി പോരാടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Congress leaders Rahul Gandhi and Priyanka Gandhi Vadra arrive at the residence of Hathras victim.
Follow LIVE //t.co/t2Uwx2lxAA pic.twitter.com/Z6s9MvIVHN
— The Indian Express (@IndianExpress) October 3, 2020
”കുടുംബത്തിന് അവസാനമായി അവരുടെ മകളെ കാണാന്‍ കഴിഞ്ഞില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തം മനസിലാക്കണം. നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും,” യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടുദിവസം നീണ്ട ശ്രമത്തിനൊടുവിലാണു രാഹുലിനും പ്രിയങ്കയ്ക്കും ഹാഥ്റസിലെത്താന്‍ കഴിഞ്ഞത്. ഇന്നലെ ഇവരെ യുപി പൊലീസ് തടഞ്ഞ് ഡല്‍ഹിയിലേക്കു തിരിച്ചയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
യുവതിയുടെ മരണവും പൊലീസ് നിര്‍ബന്ധപൂര്‍വം നടത്തിയ ശവസംസ്കാരവും യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം സൃഷ്ടിച്ചിരുന്നു.ഹാഥ്റസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഹാഥ്റസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ശനിയാഴ്ച വൈകിട്ടോടെയാണ് ഹാഥ്റസിലെത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെത്തിയ ഇരുവരും യുവതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.
നേരത്തെ ഹാഥ്റസിലെ യുവതിയുടെ വീട് സന്ദർശിക്കാൻ ശ്രമിച്ചതിനു രാഹുൽ ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത്തവണ താൻ ഹാഥ്റസ് യുവതിയുടെ വീട്ടിലെത്തുമെന്നാണ് രാഹുൽ ഗാന്ധി തന്റെ യാത്രയ്ക്കു മുൻപ് പ്രതികരിച്ചത്. മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ ഹാഥ്റസിലെത്തിയത്..
കോൺഗ്രസ് നേതാക്കൾക്ക് യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന് ശനിയാഴ്ച വൈകിട്ടോടെ അനുമതി ലഭിച്ചിരുന്നു. അഞ്ച് പേർക്ക് മാത്രമാണ് അനുമതിയെന്ന് നോയിഡ പൊലിസ് പറഞ്ഞിരുന്നു
हाथरस की बेटी के लिए न्याय यात्रा में कांग्रेस कार्यकर्ता भी कांग्रेस के प्रतिनिधिमंडल से जुड़ चुके हैं।
ये एकजुटता देश की बेटियों के लिए उम्मीद है।#SatyagrahaForOurDaughters pic.twitter.com/dyd5LDAGMS
— Congress (@INCIndia) October 3, 2020
“ദുഃഖാർത്തരായിരിക്കുന്ന യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിൽ നിന്ന് എന്നെ തടയാൻ ഈ ലോകത്തെ ഒരു അധികാരത്തിനും ശക്തിക്കും സാധിക്കില്ല,” എന്ന് ശനിയാഴ്ച പകൽ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു. ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളോട് ഉത്തർപ്രദേശ് പൊലീസ് നീതിനിഷേധമാണ് കാണിക്കുന്നതെന്നും ഒരു ഭാരതീയനും യുപി പൊലീസിന്റെ ഈ സമീപനം അംഗീകരിക്കില്ലെന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു.
Congress leaders @RahulGandhi and @priyankagandhi on way to #Hathras @IndianExpress pic.twitter.com/bixPXSKu0j
— Manoj C G (@manojcg4u) October 3, 2020
അതേസമയം, ഹാഥ്റസിൽ ക്രൂരപീഡനത്തിനു ഇരയായി കൊല്ലപ്പെട്ട 19 വയസുള്ള ദളിത് യുവതിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും യുപി പൊലീസ് വിലക്കി. ഏകദേശം 300 ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹാഥ്റാസ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. യുവതിയുടെ വീട്ടിലേക്കുള്ള വഴി പൊലീസ് അടച്ചു.
Read Also: രാഹുൽ വീണു; പൊലീസ് കൈയേറ്റത്തിലും തളരാതെ മുന്നോട്ട്, ഒടുവിൽ അറസ്റ്റ്
ഹാഥ്റാസിനു രണ്ടര കിലോമീറ്റർ അപ്പുറത്തു ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. 17 പൊലീസ് വാഹനങ്ങൾ വിവിധ റോഡുകളിൽ കിടക്കുന്നുണ്ട്. ഹാഥ്റാസിലേക്ക് വരുന്നവരെ തടയുന്നതിനാണ് പൊലീസ് സംവിധാനം. വീട്ടുകാരെ രണ്ട് ദിവസമായി പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ഡൽഹി നോയ്ഡ പാതയിൽ നിന്നുള്ള ദൃശ്യം
ബന്ധുക്കൾ വീടുകളിൽ കഴിയുകയാണ്. പുറത്തിറങ്ങാൻ പൊലീസ് സമ്മതിക്കുന്നില്ല. തങ്ങളുടെ ഫോൺ കോളുകൾ പോലും പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഹാഥ്റാസ് ജില്ലയിലേക്കുള്ള മൂന്ന് പ്രധാന കവാടങ്ങളും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. ഡെറക് ഒബ്രയാൻ എംപിയെ ഇന്നലെ പൊലീസ് ഇവിടെവച്ച് തടഞ്ഞിരുന്നു.
ഹാഥ്റാസ് പീഡനത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുകയാണ്. യുവതിയുടെ മരണശേഷം അവരുടെ സംസ്കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹർഥാസ് എസ്പി വിക്രാന്ത് വീറിനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook