ന്യൂഡല്‍ഹി : കോടികളുടെ വായ്പാതുക തിരിച്ചടക്കാതെ രാജ്യംവിട്ട മദ്യവ്യാപാരി വിജയ്‌ മല്ല്യ രാജ്യം വിടുന്നതിന് മുന്‍പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആരോപണം.

വായ്പാതുക തിരിച്ചടാക്കാതെ രാജ്യംവിട്ട വിവാദ വ്യവസായികളായ വിജയ്‌ മല്ല്യ, നീര മോദി, മെഹുല്‍ ചോക്സി എന്നിവരോടെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും സ്വീകരിച്ചത് ഉദാരമായ സമീപനമാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവി വിജയ്‌ മല്ല്യയ്ക്ക് ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടിയുടെ ലോണ്‍ തിരിച്ചടക്കാന്‍ ഒരു ഉദ്ദേശവുമില്ലായിരുന്നുവെന്നാണ് മുംബൈ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ പറഞ്ഞത്.

മുന്‍ ബിജെപി എംപി കൂടിയായ വിജയ്‌ മല്ല്യയ്ക്ക് യുകെയിലും കേസുകളുണ്ട്. പണതട്ടിപ്പുമായി ബന്ധപ്പെട്ട് യുകെ പോലീസും വിജയ്‌ മല്ല്യയെ അറസ്റ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook