scorecardresearch

'ലോക്‌സഭാoഗത്വം റദ്ദാക്കപ്പെടുമെന്ന് കരുതിയില്ല; എന്റെ ഫോണ്‍ ഇപ്പോഴും ചോര്‍ത്തുന്നതായി കരുതുന്നു'

സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായും ഇന്ത്യന്‍ വംശജരായ അക്കാദമിക് വിദഗ്ധരുമായും നടത്തിയ ആശയവിനിമയത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായും ഇന്ത്യന്‍ വംശജരായ അക്കാദമിക് വിദഗ്ധരുമായും നടത്തിയ ആശയവിനിമയത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.

author-image
WebDesk
New Update
Rahul-gandhi,CONGRESS

Rahul Gandhi

ന്യൂഡല്‍ഹി:താന്‍ രാഷ്ട്രീയത്തിലെത്തിയത് മുതല്‍ ലോക്സഭയില്‍ അയോഗ്യതയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ് തനിക്ക് ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ മൂന്ന് നഗരങ്ങള്‍ സന്ദള്‍ശിക്കുന്നതിനിടെ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment

''നാടകം ശരിക്കും ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നു, ഏകദേശം ആറ് മാസം മുമ്പ്. ഞങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. മുഴുവന്‍ പ്രതിപക്ഷവും ഇന്ത്യയില്‍ സമരം ചെയ്യുകയാണ്. വലിയ സാമ്പത്തിക ആധിപത്യം, സ്ഥാപനങ്ങളെ പിടിച്ചെടുക്കല്‍, ഞങ്ങളുടെ രാജ്യത്തെ ജനാധിപത്യ പോരാട്ടത്തെ നേരിടാന്‍ ഞങ്ങള്‍ പാടുപെടുകയാണ്. തന്റെ അഭിലാഷമായ 'ഭാരത് ജോഡോ യാത്ര' ആരംഭിക്കാന്‍ തീരുമാനിച്ചപ്പോഴാണ് അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

2019-ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ''എനിക്ക് വളരെ വ്യക്തമാണ്, നമ്മുടെ പോരാട്ടം നമ്മുടെ മാത്രം പോരാട്ടമാണ്,എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു കൂട്ടം യുവ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. അവരുമായി ഒരു ബന്ധം പുലര്‍ത്താനും അവരോട് സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അത് ചെയ്യുന്നത് എന്റെ അവകാശമാണ്, '' സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായും ഇന്ത്യന്‍ വംശജരായ അക്കാദമിക് വിദഗ്ധരുമായും നടത്തിയ ആശയവിനിമയത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.

സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള ഒരു കൂട്ടം സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംസാരിക്കുമ്പോള്‍, കോണ്‍ഗ്രസ് നേതാവ് ഡാറ്റാ സ്വകാര്യതയുടെ പ്രശ്‌നവും ചര്‍ച്ച ചെയ്തു. പെഗാസസ് സ്പൈവെയറിന്റെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെ, അതില്‍ തനിക്ക് ആശങ്കയില്ലെന്ന് അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു. ''ഹലോ! മിസ്റ്റര്‍ മോദി'' തന്റെ ഐഫോണില്‍. ''എന്റെ ഐഫോണ്‍ ചോര്‍ത്തുന്നതായി ഞാന്‍ കരുതുന്നു. ഒരു രാജ്യമെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഡാറ്റ വിവരങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് നിങ്ങള്‍ നിയമങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment

''നിങ്ങളുടെ ഫോണ്‍ ടാപ്പ് ചെയ്യണമെന്ന് ഒരു രാജ്യം തീരുമാനിച്ചാല്‍, ആര്‍ക്കും നിങ്ങളെ തടയാന്‍ കഴിയില്ല. '' അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഫോണ്‍ ടാപ്പുചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇത് പോരാട്ട യുദ്ധമല്ല. ഞാന്‍ ചെയ്യുന്നതും ജോലി ചെയ്യുന്നതും സര്‍ക്കാരിന് ലഭ്യമാണെന്ന് ഞാന്‍ കരുതുന്നു, ''രാഹുല്‍ ഗാന്ധി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ ഏറ്റവും വലിയ ഇന്‍കുബേറ്ററുകളില്‍ ഒന്നായ പ്ലഗ് ആന്‍ഡ് പ്ലേ ടെക് സെന്ററിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

Rahul Gandhi Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: